തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെ മലയാളി സമൂഹത്തെ അപമാനിക്കുന്ന വിധത്തിലുള്ള അഭിപ്രായപ്രകടനം നടത്തിയ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ എം.പിയായ ശശി തരൂര്‍.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തരൂര്‍ അര്‍ണാബിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
Given the disgraceful attacks on Malayalis in general by some petty minds, it’s time for us to stand up for ourselves. Let’s evoke the reasons why we are #ProudToBeMalayali.
— Shashi Tharoor (@ShashiTharoor) August 26, 2018
“”ചില വില കുറഞ്ഞ മനസുകള്‍ മലയാളികള്‍ക്കെതിരെ അപമാനകരമായ ആക്രമണങ്ങള്‍ നടത്തുകയാണ്. നമുക്ക് വേണ്ടി നമ്മള്‍ ഒന്നിച്ച് മുന്നിട്ടിറങ്ങണം. നമ്മള്‍ എന്തുകൊണ്ടാണ് മലയാളി എന്നതില്‍ അഭിമാനിക്കുന്നത് എന്ന് ഇവരെ മനസ്സിലാക്കിക്കണം”” തരൂര്‍ ട്വിറ്ററിലെഴുതി.
തുടര്‍ന്ന് ഒരു മലയാളി എന്നതില്‍ എന്തുകൊണ്ട് അഭിമാനിക്കണം എന്നും തരൂര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.
ദുരിതമുഖത്ത് മലയാളി കാണിച്ച പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നു, പുതിയ ആശയങ്ങളേയും ആദര്‍ശങ്ങളേയും ഇരുകൈയ്യും നീട്ടി സ്വീകരിച്ചവരാണ് നമ്മള്‍. മതസൗഹാര്‍ദ്ദത്തിന്റെ ചരിത്രമുണ്ട് നമുക്ക്. കേരളത്തിലെ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളിലും ശ്രീനാരയണ ഗുരുവും അയ്യങ്കാളിയും ചട്ടമ്പി സ്വാമികള്‍ പോലെയുള്ള സാംസ്‌ക്കാരിക നായകന്‍മാരിലും നമ്മള്‍ അഭിമാനിക്കണം, തരൂര്‍ കുറിച്ചു.
The amazing response of solidarity & commitment to people in distress which we have seen in the face of colossal calamity makes me #ProudToBeMalayali.
— Shashi Tharoor (@ShashiTharoor) August 26, 2018
Our history of welcoming the distressed fleeing war-torn lands, our openness to new ideas & new faiths like Christianity & Islam, our history of religious harmony makes me #ProudToBeMalayali
— Shashi Tharoor (@ShashiTharoor) August 26, 2018
Our courageous social reform movements against caste oppression, led by heroes like Sree Narayana Guru, Mahatma Ayyankali, Chattampi Swami & others, makes me #ProudToBeMalayali
— Shashi Tharoor (@ShashiTharoor) August 26, 2018
നേരത്തെ റിപബ്ലിക്ക് ചാനല്‍ ചര്‍ച്ചക്കിടെ നാണമില്ലാത്തവരുടെ കൂട്ടം എന്നാണ് അര്‍ണാബ് എതിര്‍ സ്വരങ്ങള്‍ ഉയര്‍ത്തുന്ന മലയാളി സമൂഹത്തെ വിശേഷിപ്പിച്ചത്. ഇതിനെതിരെ സോഷ്യല്‍ മീഡിയ വലിയ പ്രതിഷേധങ്ങളുയര്‍ത്തിയിരുന്നു.