കെ.പി.സി.സി തനിക്കെതിരെ സമര്‍പ്പിച്ച പരാതി വായിക്കാന്‍ അവസരം ലഭിച്ചില്ലെന്നും റിപ്പോര്‍ട്ട് കണ്ടിരുന്നെങ്കില്‍ മറുപടി നല്‍കാന്‍ കഴിയുമായിരുന്നെന്നും ശശി തരൂര്‍ വാര്‍ത്താക്കുറുപ്പില്‍ പറയുന്നു.
ജനങ്ങളെ സേവവിക്കുക എന്ന ഉത്തരവാദിത്വം ആത്മാര്‍ത്ഥമായി നിര്‍വഹിച്ചിട്ടുണ്ടെന്നും ഇനിയുമത് തുടരുമെന്നും പാര്‍ട്ടി ഏല്‍പിച്ച എല്ലാ ജോലികളും ഉത്തരവാദിത്വത്തോടെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞതിനെയൊക്കെ അടഞ്ഞ അധ്യായമായാണ് കാണുന്നത് എന്നും വിഷയത്തെക്കുറിച്ച കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തരൂരിനെതിരായ നടപടി ഉചിതമായ തീരുമാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റും നടപടി സ്വാഹതാര്‍ഹമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റും വ്യക്തമാക്കി.
ശശി തരൂരിനെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു . പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതിന്റെ പേരിലാണ് തരൂരിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. എ.കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ശുപാര്‍ശയനുസരിച്ചായിരുന്നു നടപടി. വാര്‍ത്താക്കുറിപ്പിലൂടെയാണ് എ.ഐ.സി.സി ഇക്കാര്യം വ്യക്തമാക്കിയത്.
നരേന്ദ്രമോദിയെ പ്രശംസിച്ച ശശി തരൂരിനെതിരെ നടപടിയെടുക്കണമെന്ന നിലപാടാണ് കെ.പി.സി.സി സ്വീകരിച്ചിരുന്നത്. ഇക്കാര്യം കെ.പി.സി.സി ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. തരൂരിനെതിരെ ഉയര്‍ന്ന ആരോപണം ഗൗരവമേറിയതാണെന്നും കെ.പി.സി.സി ഹൈക്കമാന്റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
മുമ്പും ശശി തരൂരിന്റെ ഭാഗത്ത് നിന്ന് ഇത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ ഇപ്പോഴത്തെ വിവാദവും ഗൗരവമായി കാണണം. പാര്‍ട്ടിയുടെ വക്താവ് എന്ന നിലയില്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് തരൂര്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
.