| Saturday, 2nd January 2021, 1:39 pm

ഐ.എഫ്.എഫ്.കെയുടെ വേദിമാറ്റാന്‍ സര്‍ക്കാര്‍ 2016 ല്‍ തീരുമാനിച്ചോ? വിഷയത്തില്‍ ഇടപെടാന്‍ അഭ്യര്‍ത്ഥന; പ്രതികരിച്ച് തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.എഫ്.എഫ്.കെ നാല് മേഖലകളായി നടത്താനുള്ള തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. വളരെ പരിതാപകരമായ തീരുമാനമാണിതെന്നാണ് തരൂര്‍ പ്രതികരിച്ചത്.

തിരുവനന്തപുരം ഐ.എഫ്.എഫ്.കെയ്ക്ക് മികച്ച ഒരു വേദി മാത്രമല്ല, പാരമ്പര്യവും സൗകര്യങ്ങളും എല്ലാറ്റിനുമുപരിയായി അറിവുള്ള ചലച്ചിത്ര സ്‌നേഹികളുടെ ആവേശകരമായ ജനക്കൂട്ടത്തേയുമാണ് വാഗ്ദാനം ചെയ്യുന്നതെന്നും തരൂര്‍ പറയുന്നു.

കൊവിഡിന്റെ മറവില്‍ കാലങ്ങളായി തിരുവനന്തപുരത്തു നടത്തിവരുന്ന ഐ.എഫ്.എഫ്.കെ കേരളത്തിലെ മറ്റ് നഗരങ്ങളിലായി നടത്തുവാന്‍ തീരുമാനിച്ചതില്‍ ദുരൂഹതയുണ്ടെന്നും കൊവിഡ് വരുന്നതിനു മുന്നേ തന്നെ സര്‍ക്കാര്‍ പദ്ധതി ഇട്ടിരുന്നതിന്റെ തെളിവാണ് 2016 ല്‍ മുഖ്യമന്ത്രി ഇട്ട ഫേസ്ബുക്ക് പോസ്‌റ്റെന്നും പറഞ്ഞ് തരൂരിനെ ടാഗ് ചെയ്തുകൊണ്ട് വൈശാഖ് ചെറിയാന്‍ ഇട്ട ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു തരൂരിന്റെ വിമര്‍ശനം.

chief Minister’s Office, Kerala എന്ന പേജില്‍ 2016 ഒക്ടോബര്‍ 17 ന് ഇട്ട പോസ്ന്റിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടുത്തുക്കൊണ്ടാണ് വൈശാഖ് ചെറിയാന്റെ ട്വീറ്റ്.

അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്തിന് പുറമെ സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും സംഘടിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന്  പറയുന്ന ഭാഗം സ്‌ക്രീന്‍ഷോട്ടില്‍ ഹൈലറ്റ് ചെയ്യുന്നുണ്ട്.

സംസ്ഥാനത്തെ കൊവിഡ് വ്യാപന സാഹചര്യം പരിഗണിച്ചാണ് നാല് മേഖലകളിലായി മേള നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത്. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവടങ്ങളിലായാണ് മേള നടക്കുക. ഐ.എഫ്.എഫ്.കെ നാല് മേഖലകളായി നടത്തുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ തീരുമാനത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Shashi Tharoor about IFFK TVM Controversy

We use cookies to give you the best possible experience. Learn more