അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തിലെത്തിയ ബ്രഹ്മാസ്ത്ര വമ്പന്‍ കളക്ഷനുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, ഷാരൂഖ് ഖാന്‍ എന്നീ അതികായരുമുണ്ടായിരുന്നു.
ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗങ്ങളായിരുന്നു ഷാരൂഖ് ഖാന്‍ അഭിനയിച്ച രംഗങ്ങള്‍. ചിത്രത്തെ പറ്റി സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നതെങ്കിലും ഷാരൂഖ് ഖാന്റെ പ്രകടനത്തിന് കയ്യടികള്‍ ലഭിച്ചിരുന്നു. മോഹന്‍ ഭാര്‍ഗവ് എന്ന ശാസ്ത്രജ്ഞനെയാണ് ഷാരൂഖ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ബ്രഹ്മാസ്ത്രത്തിന്റെ ഒരംശം കൈവശമുള്ള മോഹനില്‍ നിന്നും അത് തട്ടിയെടുക്കാന്‍ ദുഷ്ടശക്തികള്‍ വരുന്നത് തുടര്‍ന്ന് വാനരാസ്ത്രം ഉപയോഗിച്ച് മോഹന്‍ അവരെ നേരിടുന്നതുമെല്ലാം പ്രേക്ഷകരെ ആവേശം കൊള്ളിച്ച രംഗങ്ങളായിരുന്നു.
ഷാരൂഖിന്റെ കഥാപാത്രത്തില്‍ ഒരു അയാന്‍ മുഖര്‍ജി ബ്രില്യന്‍സ് കൂടിയുണ്ട്. അയാന്‍ ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ മേഖലയിലേക്ക് എത്തിയ ചിത്രമായിരുന്നു ഷാരൂഖ് ഖാന്‍ നായകനായ സ്വദേശ്. സ്വദേശിലെ ഷാരൂഖിന്റെ അതേ കഥാപാത്രമായ മോഹന്‍ ഭാര്‍ഗവിനെയാണ് അയാന്‍ പ്രഹ്മാസ്ത്രയിലും എത്തിച്ചിരിക്കുന്നത്.
2004ല്‍ പുറത്തിറങ്ങിയ സ്വദേശ് സംവിധാനം ചെയ്തത് അയാന്‍ മുഖര്‍ജിയുടെ സഹോദരിയുടെ ഭര്‍ത്താവ് കൂടിയായ അശുതോഷ് ഗോവാരിക്കറായിരുന്നു. നാസയിലെ ശാസ്ത്രഞ്ജനായ മോഹന്‍ തന്റെ മുത്തശ്ശിയായ കാവേരിയെ കണ്ടെത്താന്‍ ഇന്ത്യയിലേക്ക് വരുന്നതും ഒരു ഗ്രാമത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതുമാണ് സ്വദേശിന്റെ കഥ.
ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച അയാന്‍ പിന്നീട് കരണ്‍ ജോഹറിന്റെ കഭി അല്‍വിത നാ കെഹ്നയുടെ പിന്നണിയിലുമുണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹം ആദ്യചിത്രമായ വേക്ക് അപ്പ് സിഡിന്റെ സ്‌ക്രിപ്റ്റ് എഴുതിയത്. വേക്ക് അപ് സിഡിന് ശേഷം രണ്‍ബീറിനെ തന്നെ നായകനാക്കി എടുത്ത യേ ജവാനി ഹേ ദിവാനിക്കും ശേഷം അയാന്‍ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് ബ്രഹ്മാസ്ത്ര.
Content Highlight: Sharukh khan, who played the same role as Mohan Bhargav in Swades, has also been cast in brahamastra