2024ലെ ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 8 വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് വമ്പന്‍ വിക്കറ്റ് തകര്‍ച്ച നേരിട്ടതോടെ 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ വിജയം സ്വന്തമാക്കി 2024 ഐ.പി.എല്‍ സീസണിന് വിരാമം ഇടുകയായിരുന്നു.
എന്നാല്‍ സീസണിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയുടെ പോസര്‍ ഹര്‍ഷിത് റാണ ഹൈദരാബാദിന്റെ മയങ്ക് അഗര്‍വാളിനെ പുറത്താക്കിയപ്പോള്‍ ഫ്‌ളയിങ് കിസ് കൊടുത്ത് ആഘോഷ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ അതിരുവിട്ട ആഘോഷമാണെന്നതിന്റെ പേരില്‍ അമ്പയര്‍ റാണക്ക് മാച്ച് ഫീയുടെ 60% പിഴ നല്‍ കിയിരുന്നു. എന്നാല്‍ കൊല്‍ക്കത്ത കിരീടം സ്വന്തമാക്കിയതോടെ ഈ ഫ്‌ളയിങ് കിസ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയായ ഷാറൂഖ് ഖാന്‍ വിജയ ശേഷം റാണയ്‌ക്കൊപ്പം ക്യാമറ നോക്കി ഫ്‌ളയിങ് കിസ് കൊടുക്കുകയും താരത്തിന് പിഴ നല്‍കിയതിനെ ഓര്‍മപ്പെടുത്തുന്ന രീതിയില്‍ ബി.സി.സി.ഐക്കെതിരെ മധുര പ്രതികാരം ചെയ്യുകയും ഉണ്ടായിരുന്നു. ശേഷം കെ.കെ.ആര്‍ ഫാമിലിക്കൊപ്പം നിന്ന് എല്ലാവരോടും ഖാന്‍ ഫ്‌ളയിങ് കിസ് നല്‍കാന്‍ പറഞ്ഞതും വൈറലായിരുന്നു.
മത്സരത്തില്‍ ഹൈദരാബാദിന്റെ നിതീഷ് കുമാര്‍ റെഡ്ഡിയെയും ഹെന്റിച്ച് ക്ലാസനോയും പുറത്താക്കി നിര്‍ണായകമായ വിക്കറ്റുകള്‍ സ്വന്തമാക്കാനും താരത്തിന് സാധിച്ചിരുന്നു. റാണക്ക് പുറമെ കൊല്‍ക്കത്തക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ നേടിയ ആന്ദ്രെ റസലും രണ്ട് വിക്കറ്റുകല്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്കും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. വൈഭവും നരെയ്നും ചക്രവര്‍ത്തിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി നിര്‍ണായകമായി.
Content highlight: Sharukh Khan Flying Kiss With Harshit Rana