ദുൽഖറിന്റെ കിങ് ഓഫ് കൊത്ത ട്രെയ്‌ലറിന് അഭിനന്ദിച്ച് നടൻ ഷാരൂഖ് ഖാൻ. വ്യാഴാഴ്ച രാവിലെ തന്നെ റിലീസായ കിംഗ് ഓഫ് കൊത്ത ട്രൈലെർ നിമിഷ നേരംകൊണ്ടാണ് വൈറലായത്.
ട്രെയ്‌ലർ വളരെ ആകർഷകമാണെന്നും, ചിത്രത്തിനായി താൻ കാത്തിരിക്കുന്നു എന്നുമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
Congratulations on the impressive #KOKTrailer , @dulQuer ! Looking forward to the movie. Big hug to you and wishing the entire team a big success!https://t.co/dcecymQhvV#KingOfKotha @dulQuer @AishuL_ @actorshabeer @Prasanna_actor #AbhilashJoshiy @NimishRavi @JxBe…
— Shah Rukh Khan (@iamsrk) August 10, 2023
അതിനൊപ്പം പോസ്റ്റിന് കമന്റായി ദുൽഖർ നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഷാരൂഖ് ഖാന്റെ റെസ്പോൺസ് ഒരു ഫാൻ ബോയ് മോമെന്റ്റ് ആണെന്നും ദുൽഖർ കുറിച്ചു.
കൊത്ത അടക്കി ഭരിക്കുന്ന രാജുവിനെയാണ് ട്രെയ്ലറിൽ കാണിക്കുന്നത്. അച്ഛനെപ്പോലെ ഒരു റൗഡിയാകാൻ ആഗ്രഹിക്കുന്ന രാജുവായി ദുൽഖർ സൽമാൻ എത്തുമ്പോൾ നിരവധി സീനുകൾ കോർത്തിണക്കിയ മാസ്സ് ട്രെയ്‌ലർ ഏറെ പ്രതീക്ഷകളാണ് ചിത്രത്തെപ്പറ്റി നൽകുന്നത്. ചിത്രത്തിൽ ദുല്‍ഖര്‍ ഡബിൾ റോൾ ആണോയെന്ന സംശയവും ബാക്കിവെച്ചാണ് ട്രെയ്‌ലർ അവസാനിക്കുന്നത്.
അഭിലാഷ് എൻ. ചന്ദ്രൻ തിരക്കഥയെഴുതി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ഷബീര്‍ കല്ലറക്കല്‍, ചെമ്പന്‍ വിനോദ്, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍ ,ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നചിത്രത്തിന്റെ ഛായാഗ്രഹണം നിമീഷ് രവിയാണ്.
അതേസമയം, ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ ആണ് റിലീസിനൊരുങ്ങുന്ന ഷാരൂഖ് ചിത്രം. നയന്‍താരയാണ് ജവാനില്‍ നായികയായെത്തുന്നത്. ചിത്രത്തില്‍ വിജയ് സേതുപതി, പ്രിയാമണി, സന്ന്യാ മല്‍ഹോത്ര എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്, കൂടാതെ അതിധി വേഷത്തില്‍ ദീപിക പദുകോണ്‍ എത്തുന്നു എന്ന പ്രത്യേകതയും ജവാനുണ്ട്. മുമ്പ് ചിത്രത്തില്‍ തമിഴ് നടന്‍ വിജയ് അതിധി വേഷത്തില്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
ആക്ഷന്‍ സീക്വന്‍സുകളും ഗംഭീര ഗാനങ്ങളും ഷാരൂഖിന്റെ മിന്നും പ്രകടനങ്ങളും നിറഞ്ഞതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്‌ലര്‍. റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍
ആണ് ചിത്രം നിര്‍മിക്കുന്നത്. ജി.കെ വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. തമിഴകത്തിന്റെ പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടര്‍ അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം റിലീസ് ചെയ്യുന്നത് സെപ്റ്റംബര്‍ ഏഴിനാണ്.
Content Highlights: Sharukh Khan congratulates Dulquer Salman for king of Kotha trailer