പ്രണയ ദിനത്തില്‍ തിയേറ്ററില്‍ ചെന്ന് പത്താന്‍ കാണണമെന്ന് ആരാധകരോട് പറഞ്ഞിരിക്കുകയാണ് ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന്‍. ask srk എന്ന ഹാഷ് ടാഗില്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്. മറുപടി ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
നിരവധി ആളുകളാണ് പ്രിയ താരത്തോട് ചോദ്യങ്ങളുമായി എത്തിയത്.
‘വാലന്റൈന്‍സ്‌ഡേയില്‍ DDLJ കാണണോ അതോ പത്താന്‍ കാണണോ? പട്ടെന്ന് ഉത്തരം നല്‍കൂ, മാറ്റിനിക്ക് പോവാനാണ്,’ എന്നാണ് രാജ് എസ്.ആര്‍.കെ എന്ന ട്വിറ്റര്‍ ഹാന്‍ഡിലൂടെ വന്ന ചോദ്യം. ഇതിന് മറുപടിയായി വാലന്റൈന്‍സ്‌ഡേ എന്നാല്‍ പത്താന്‍ ഡേ ആണെന്നാണ് താരം മറുപടി കൊടുത്തത്.
1995 ലാണ് ഷാരൂഖ് ചിത്രം ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേ ഗേ റിലീസായത്. ആദിത്യ ചോപ്ര സംവിധാനം ചെയ്ത ചിത്രം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം തിയേറ്ററില്‍ ഓടിയ സിനിമ എന്ന റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്. കാജോള്‍, അമരീഷ് പുരി, ഫരീദാ ജലാല്‍, സതീഷ് ഷാ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രണയ ചിത്രമായി കണക്കാക്കപ്പെടുന്ന സിനിമ മുംബൈയിലെ മറാത്ത മന്ദിര്‍ തിയേറ്റിറില്‍ കഴിഞ്ഞ 28 വര്‍ഷം തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്നുണ്ട്.
On Valentine Day it should be #Pathaan day.. https://t.co/sBXWmXnTPK
— Shah Rukh Khan (@iamsrk) February 14, 2023
അതിനിടെ ജനുവരിയില്‍ റിലീസിനെത്തിയ ഷാരൂഖ് ചിത്രം പത്താന്‍ മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ്. ലോക വ്യാപകമായി 950 കോടി ഇതിനോടകം നേടിയ ചിത്രം വൈകാതെ 1000 കോടി നേടി ചരിത്രം സൃഷ്ടിക്കുമെന്നാണ് ബി. ടൗണില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍.
Content Highlight: Sharukh khan ask his fans to watch pathaan on valentines day