| Thursday, 24th August 2017, 10:27 pm

മിതാലി രാജിനോട് ക്ഷമ ചോദിച്ച് കിംഗ് ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത : ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിനോട് ക്ഷമ ചോദിച്ച് ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാന്‍ ഷാരുഖ് ഖാന്‍. ഷാരുഖ് ഖാന്‍ അവതാരകനാവുന്ന ടോക്ക് ഷോ ആയ ടെഡ് ഷോയുടെ ഷൂട്ടിങ്ങിന് വൈകിയെത്തിയതിനാലാണ് ഷാരുഖ് മിതാലിയോട് ക്ഷമ ചോദിച്ചത്.

ഏറെ നാളുകള്‍ക്ക് ശേഷമാണ് ഷാരുഖ് ഖാന്‍ ഒരു ടെലിവിഷന്‍ പരിപാടിയിലേക്ക് അവതാരകനായെത്തുന്നത്. മിതാലിരാജിനൊപ്പം ഷാരൂഖിന്റെ പ്രിയ സംവിധായകനായ കരണ്‍ജോഹറും പങ്കെടുക്കുന്ന ടെഡ് ഷോയുടെ ഷൂട്ടിനാണ് ഷാരൂഖ് നാല് മണിക്കൂറോളം വൈകിയെത്തിയത്.


Also Read: മക്കള്‍ക്ക് ചെലവിനുകൊടുത്തില്ല; റോബര്‍ട്ടോ കാര്‍ലോസിന് തടവ് ശിക്ഷ


കൃത്യസമയത്തെത്തിയ മിതാലി ഈ നേരമത്രയും ഷാരൂഖിനേയും കാത്ത് ക്ഷമയോടെ ഇരുന്നു. ഒടുവില്‍ സെറ്റിലെത്തിയ ഷാരൂഖ് ഷൂട്ട് തുടങ്ങും മുമ്പേ വൈകിയതിന് ഇന്ത്യന്‍ ക്യാപ്റ്റനോട് ക്ഷമ ചോദിക്കുകയായിരുന്നു.

മിതലിയ്ക്കൊപ്പമിരുന്ന് വൈകാനുള്ള കാരണം പറഞ്ഞായിരുന്നു ക്ഷമപറച്ചില്‍. അതോടൊപ്പം മിതാലി തയ്യാറാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ഷൂട്ടിങ്ങ് തുടങ്ങിയത്.

We use cookies to give you the best possible experience. Learn more