'മൂര്‍ച്ഛയുള്ള ആയുധങ്ങള്‍കൊണ്ട് സൈനികര്‍ക്ക് ഒന്നിലേറെ തവണ കുത്തേറ്റു'; വെളിപ്പെടുത്തലുമായി ഡോക്ടര്‍
national news
'മൂര്‍ച്ഛയുള്ള ആയുധങ്ങള്‍കൊണ്ട് സൈനികര്‍ക്ക് ഒന്നിലേറെ തവണ കുത്തേറ്റു'; വെളിപ്പെടുത്തലുമായി ഡോക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd June 2020, 2:48 pm

ന്യൂദല്‍ഹി: ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഇന്ത്യ-ചൈനാ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക്  ഗുരുതരമായി പരിക്കേറ്റിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. മൂര്‍ച്ഛയുള്ള ആയുധങ്ങള്‍ കൊണ്ടുള്ള മുറിവുകളും ശരീരത്തില്‍ ഒന്നിലധികം ഒടുവുകളും ഉണ്ടായിരുന്നെന്നും വൃത്തങ്ങള്‍ പറഞ്ഞു.

” രക്തസാക്ഷികളായ സൈനികരുടെ മൃതദേഹങ്ങളുടെ അവസ്ഥയില്‍ നിന്ന് അവര്‍ കടുത്ത യുദ്ധത്തില്‍ ഏര്‍പ്പെട്ടതായാണ് മനസ്സിലാവുന്നത്. പരിക്കുകള്‍ മൂര്‍ച്ചയേറിയ ആയുധങ്ങളാല്‍ ഒന്നിലധികം കുത്തേറ്റ മുറിവുകള്‍ പോലെയായിരുന്നു, പലര്‍ക്കും കൈകാലുകളില്‍ ഒന്നിലധികം ഒടിവുകള്‍ ഉണ്ടായിരുന്നു, ”മൃതദേഹങ്ങള്‍ പരിശോധിച്ച സോനം നൂര്‍ബൂ മെമ്മോറിയല്‍ (എസ്.എന്‍.എം) ആശുപത്രിയിലെ ഒരു ഡോക്ടര്‍ പേര് വെളിപ്പെടുത്താതെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഗല്‍വാന്‍ താഴ്‌വരയിലെ ഇന്ത്യാ- ചൈനാ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്.
ഇനിയും ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് പ്രതിരോധ മന്ത്രാലയതത്തിന്റെ നിര്‍ദ്ദേശം. ചൈനീസ് പ്രകോപനം നേരിടാന്‍ സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്.

ഉചിതമായ എന്തു നിലപാടും സേനകള്‍ക്ക് എടുക്കാമെന്നും അതിര്‍ത്തിയില്‍ എന്തെങ്കിലും തരത്തിലുള്ള കടന്നുകയറ്റമോ പ്രകോപനമോ ഉണ്ടായാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാടിനായി കാത്തിരിക്കേണ്ടതില്ലെന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നതെന്നാണ് സൂചനകള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ