തിരുവനന്തപുരം: ഈദ് ആംശംസകള്‍ നേര്‍ന്ന് പി.സി. ജോര്‍ജ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം.’ ഏവര്‍ക്കും സ്‌നേഹം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍’ എന്നായിരുന്നു പി.സി. ജോര്‍ജിന്റെ പോസ്റ്റ്. നിമിഷനേരം കൊണ്ട് പോസ്റ്റിന് കീഴില്‍ പ്രതിഷേധം ശക്തമായി.
ഒരു തുള്ളി ചായ എടുക്കട്ടേ….കാസംഘി, പറഞ്ഞ വര്‍ഗീയതയില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് തന്നെയല്ലേ കഴിഞ്ഞ ദിവസം പറഞ്ഞത്. കുറച്ച് സാധാരണക്കാര്‍ ഡ്രസ്സ് കടയോ, ചായക്കടയോ നടത്തി എങ്ങനെയെങ്കിലും ജീവിച്ചു പോകുന്നിടത്തും പ്രതിസന്ധികള്‍ സൃഷ്ടിച്ച് ഒരു കൂട്ടം മനുഷ്യരെ സാമൂഹ്യജീവിതം അപകടത്തിലാക്കുകയല്ലേ സര്‍ നിങ്ങള്‍. ഏത് പ്രതിസന്ധിയിലും കൂടെ നിന്ന മനുഷ്യരാണെന്ന് കുറച്ചു കാലം മുമ്പ് പറയുകയും പക്ഷേ കൃത്യമായി വര്‍ഗീയതയാണെന്ന് ബോധ്യമുണ്ടായിട്ടും വിദ്വേഷം പ്രചരിപ്പിക്കുന്നതും ശരിയല്ല സര്‍. തന്നെ പോലെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന് പഠിപ്പിച്ച യേശു ക്രിസ്തുവിന് നിങ്ങളോട് പൊറുക്കനാകട്ടെ. എല്ലാ വര്‍ഗീയതയും തുലയട്ടെ. തിരിച്ചും ചെറിയപെരുന്നാള്‍ ആശംസകള്‍,
ഔ, ഈ സമയത്ത് പെരുന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ ചില്ലറ ഉളുപ്പൊന്നും പോര പി.സിയേ,
ഫാസിസ്റ്റ് വേട്ടപ്പട്ടിയായി മാറിയ താങ്കളുടെ ഇന്നത്തെ അവസ്ഥ ലജ്ജിപ്പിക്കുന്നതാണ്. കേരളത്തിലെ മത സൗഹാര്‍ദ്ദം തകര്‍ക്കാം എന്നത് താങ്കളുടെ വ്യാമോഹം മാത്രമാണ്, എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.