ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന് കൊവിഡ്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. നേരത്തെ കാര്‍ത്തിക് ആര്യന്‍, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ക്കും കൊവിഡ് പോസിറ്റീവായിരുന്നു. കത്രീന കൈഫിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായി കരണ്‍ ജോഹറിന്റെ പിറന്നാളോഘോഷത്തിന് പിന്നാലെ പരിപാടിയില്‍ പങ്കെടുത്ത പല താരങ്ങള്‍ക്കും കൊവിഡ് ബാധിച്ചിരുന്നു.
എന്നാല്‍ മെയ് 25ന് നടന്ന പാര്‍ട്ടിമയുമായി കൊവിഡ് കേസുകള്‍ക്ക് ബന്ധമില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പൃഥ്വിരാജ് ചൗഹാന്‍ ഇന്ത്യ ടി.വിയോട് പറഞ്ഞു. ‘ജൂണ്‍ 1ന് കത്രീന കൈഫിനും ജൂണ്‍ 4ന് കാര്‍ത്തിക് ആര്യനും കൊവിഡ് പോസിറ്റീവായി, മെയ് 25 ലെ പാര്‍ട്ടിയുമായി ഇതിന് ബന്ധമില്ല,’ അദ്ദേഹം പറഞ്ഞു.