ന്യൂദല്‍ഹി: പ്രണബ് ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് തുറന്നടിച്ച് പ്രണബിന്റെ മകള്‍ ശര്‍മിസ്ത മുഖര്‍ജി. 2019 ല്‍ എന്‍.ഡി.എക്ക് ഭൂരിപക്ഷമില്ലെങ്കില്‍ പ്രണബ് മുഖര്‍ജിയെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കമാണ് ആര്‍.എസ്.എസ് നടത്തുന്നത് എന്ന ശിവ സേന വക്താവിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍ കുകയായിരുന്നു ശര്‍മിസ്ത.
തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ശര്‍മിസ്ത അച്ഛന്‍ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കിയത്. പ്രസിഡന്റായി സ്ഥാനം ഒഴിഞ്ഞ ശേഷം അച്ഛന്‍ സജീവ രാഷ്ട്രീയത്തിലേക്കില്ല എന്നതാണ് ശര്‍മിസ്തയുടെ ട്വീറ്റ്.
ശിവസേനയുടെ മുഖപത്രമായ “സാമ്‌ന”യിലൂടെയും ശിവസേന ഈ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ഇതിനെയാണ് ശര്‍മിസ്ത നിഷേധിച്ചിരിക്കുന്നത്.
നേരത്തെ നാഗ്പൂരില്‍ വച്ച് നടന്ന ആര്‍.എസ്.എസ് പരിപാടിയായ സംഘ ശിക്ഷ വര്‍ഗ്ഗില്‍ പ്രണബ് മുഖര്‍ജി പങ്കെടുത്തതിനെ വിമര്‍ശിച്ചും മകള്‍ ട്വിറ്ററിലൂടെ രംഗത്ത് വന്നിരുന്നു. അച്ഛന്റെ പ്രസംഗം എല്ലാവരും മറക്കുമെന്നും ചിത്രം അവശേഷിക്കും എന്നുമാണ് അന്ന് ശര്‍മിസ്ത ട്വീറ്റ് ചെയ്തിരുന്നത്.