ന്യൂദല്‍ഹി: താന്‍ ബി.ജെ.പിയില്‍ അംഗമാവാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിസ്ത മുഖര്‍ജി രംഗത്തെത്തി. അച്ഛന് ബി.ജെ.പിയിലെ വൃത്തികേടുകള്‍ മനസ്സിലാക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശര്‍മിസ്ത വ്യക്തമാക്കി.
നേരത്തെ പല മാധ്യമങ്ങളും ശര്‍മിസ്ത ബി.ജെ.പിയില്‍ ചേരുമെന്നും 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകായിരുന്നു പ്രണബിന്റെ മകള്‍.
In the mountains enjoying a beautiful sunset, & suddenly this news that I’m supposedly joining BJP hits like a torpedo! Can’t there be some peace & sanity in this world? I joined politics because I believe in @INCIndia Wud rather leave politics than leave Congress
— Sharmistha Mukherjee (@Sharmistha_GK) June 6, 2018
താന്‍ രാഷ്ട്രീയത്തിലേക്ക് വന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിശ്വാസം അര്പ്പിച്ചാണെന്നും, കോണ്‍ഗ്രസ് വിട്ടാല്‍ താന്‍ രാഷ്ട്രീയം വിടുമെന്നും ശര്‍മിസ്തയുടെ ട്വീറ്റിലുണ്ട്.
Hope @CitiznMukherjee now realises from todays’ incident, how BJP dirty tricks dept operates. Even RSS wouldn’t believe that u r going 2 endorse its views in ur speech. But the speech will be forgotten, visuals will remain & those will be circulated with fake statements. 1/2
— Sharmistha Mukherjee (@Sharmistha_GK) June 6, 2018
ആര്.എസ്.എസിന്റെ നാഗ്പൂരില്‍ വെച്ച് നടക്കുന്ന സംഘ ശിക്ഷ വർഗ്ഗിനെ പ്രണബ് മുഖര്‍ജി അഭിസംബോധന ചെയ്യും എന്ന പ്രഖ്യാപനത്തിന് ശേഷമാണ് ശര്‍മിസ്തയുടെ ബി.ജെ.പി പ്രവേശനം സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ ആരംഭിച്ചത്. നാളെയാണ് പ്രണബ് മുഖര്‍ജി പങ്കെടുക്കുന്ന ആര്.എസ്.എസ് പരിപാടി നടക്കുക.