| Thursday, 19th August 2021, 1:23 pm

എന്റെ മുഖസാദൃശ്യമുള്ള ആ പെണ്‍കുട്ടി ആത്മാര്‍ത്ഥ കൂട്ടുകാരിയായി മാറി; ഷക്കീലയെക്കുറിച്ച് ഷര്‍മിലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തുകൊണ്ട് ഒരുകാലത്ത് തെന്നിന്ത്യയില്‍ തിളങ്ങി നിന്ന നടിമാരാണ് ഷക്കീലയും ഷര്‍മിലിയും.

ഇപ്പോഴിതാ ഷക്കീലയെ ആദ്യമായി കാണുകയും പിന്നീട് സൗഹൃദത്തിലാവുകയും ചെയ്ത അനുഭവം പങ്കുവെക്കുകയാണ് ഷര്‍മിലി. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീലയെക്കുറിച്ച് ഷര്‍മിലി സംസാരിക്കുന്നത്.

തമിഴില്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് വിജയിച്ചു നിന്ന സമയത്താണ് ഷക്കീലയെ പരിചയപ്പെടുന്നതെന്നാണ് ഷര്‍മിലി പറയുന്നത്.

‘ഇരട്ടറോജ എന്ന ചിത്രത്തിന്റെ സെറ്റിലെത്തിയപ്പോള്‍ ലൊക്കേഷനില്‍ എന്റെ മുഖസാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടു. സംവിധായകന്‍ പരിചയപ്പെടുത്തി. ഇത് ഷക്കീല, ഈ സിനിമയില്‍ ഒരു ക്യാരക്ടര്‍ റോള്‍ ചെയ്യുന്നുവെന്ന്. ഹായ് പറഞ്ഞ് ഞാന്‍ ടച്ചപ്പിന് പോയി. പിന്നീട് സെറ്റില്‍ വെച്ച് പലതവണ തമ്മില്‍ കണ്ടെങ്കിലും അവള്‍ ബഹുമാനത്തോടെ ഗുഡ്‌മോണിംഗോ ഗുഡ് ആഫ്റ്റര്‍ നൂണോ പറഞ്ഞ് അകന്നുമാറി നില്‍ക്കും. പില്‍ക്കാലത്ത് ആ ഷക്കീല എന്റെ ആത്മാര്‍ത്ഥ കൂട്ടുകാരിയായി മാറി. നല്ല കൂടെപ്പിറപ്പു തന്നെയായി,’ ഷര്‍മിലി പറയുന്നു.

ഷക്കീലയെ കൂടാതെ സിനിമയില്‍ ഏറെ അടുപ്പമുള്ള രണ്ടുപേര്‍ കനകയും അഞ്ജുവുമായിരുന്നുവെന്നും ഷര്‍മിലി പറഞ്ഞു.

തമിഴില്‍ ശ്രദ്ധിക്കപ്പെട്ട തന്റെ കോമഡി കഥാപാത്രങ്ങള്‍ മിക്കതും ഗ്ലാമര്‍ മിക്‌സ് ചെയ്താണ് സംവിധായകര്‍ അവതരിപ്പിച്ചിരുന്നതെന്നും മലയാളത്തില്‍ ആ രീതി പരാജയപ്പെടുകയായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘കൗണ്ടമണി സാറാണ് ആദ്യമായി പൊണ്ടാട്ടി ശൊന്നാല്‍ കേള്‍ക്കണം എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ ജോഡിയായി അഭിനയിക്കുമോ എന്ന് ചോദിക്കുന്നത്. അതൊരു കോമഡി കഥാപാത്രമായിരുന്നു. അതുവരെ കോമഡി കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ലാത്തതുകൊണ്ട് ആദ്യം നോ പറഞ്ഞെങ്കിലും കൗണ്ടമണി സര്‍ നിര്‍ബന്ധിക്കുകയായിരുന്നു.

അങ്ങനെ ആ സിനിമ വന്‍ ഹിറ്റായി. കൗണ്ടമണി- ഷര്‍മിലി ടീം സൂപ്പര്‍ഹിറ്റ് ജോഡികളുമായി. തമിഴകത്ത് ഇപ്പോഴും ഞങ്ങളുടെ ടീമിന് ആരാധകരേറെയാണ്. പക്ഷേ ഗ്ലാമര്‍ മിക്സ് ചെയ്താണ് തന്റെ ഹാസ്യകഥാപാത്രങ്ങളെ സംവിധായകര്‍ അവതരിപ്പിച്ചിരുന്നത്,’ ഷര്‍മിലിയുടെ വാക്കുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Sharmili says about Shakeela

We use cookies to give you the best possible experience. Learn more