ന്യൂദല്‍ഹി: ഭരണഘടനയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പുനഃരാലോചനയും പരിശോധനയും നടത്തണമെന്ന അഭ്യര്‍ത്ഥ്യനയുമായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ഉള്‍പ്പെയുള്ളവര്‍ രംഗത്ത്. മുന്‍ ജസ്റ്റിസ് ജെ. ചെലമേശ്വര്‍, മൂന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ ഖുറേഷി, മുന്‍ സിനിമാ താരം ഷര്‍മിളാ ടാഗോര്‍, കരസേനാ മുന്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹര്‍ചരന്‍ജിത് സിങ് പനാങ്, ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃ്ണന്‍ കര്‍ണാടക സംഗീതജ്ഞന്‍ ടി.എം കൃഷ്ണ, യു.ജി.സി മുന്‍ ചെയര്‍മാന്‍ സുഖ്‌ദേവ് തോറാട്ട്, പ്ലാനിങ് കമ്മീഷന്‍ മുന്‍ അംഗം സയ്ദാ ഹമീദ്, എന്നിവരാണ് തുറന്ന കത്തിലൂടെ ജനങ്ങളോട് അഭ്യര്‍ത്ഥന നടത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യന്‍ റിപ്പബ്ലികിന്റെ 70ാം വാര്‍ഷികത്തിന് മുന്നോടിയായാണ് പ്രമുഖര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയത്.
റിപ്പബ്ലിക് ദിനപരേഡില്‍ നിന്നും പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യം എടുത്ത് കളഞ്ഞത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. മൂന്നാംഘട്ട പരിശോധനയിലാണ് കേരളത്തിന്റെ ടാബ്ലോ പുറത്ത് പോയത്.
സംസ്ഥാനങ്ങളെ തഴഞ്ഞത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം നിലനില്‍ക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തന്നെ നടക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും.
വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന 16 ടാബ്ലോകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ