നമ്പര്‍ പോസ്റ്റ് ചെയ്തതേ ഓര്‍മ്മയുള്ളൂ, ശര്‍മാജിയെ തേച്ചൊട്ടിച്ചു; ഇനി ആര്‍ക്കാടാ ആധാറിനെ കുറിച്ചറിയേണ്ടതെന്ന് ട്രോളന്മാര്‍
National
നമ്പര്‍ പോസ്റ്റ് ചെയ്തതേ ഓര്‍മ്മയുള്ളൂ, ശര്‍മാജിയെ തേച്ചൊട്ടിച്ചു; ഇനി ആര്‍ക്കാടാ ആധാറിനെ കുറിച്ചറിയേണ്ടതെന്ന് ട്രോളന്മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th July 2018, 6:26 pm

ആധാര്‍ സുരക്ഷിതമല്ലെന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ച ട്രായ് ചെയര്‍മാന്റെ വ്യക്തിവിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്ത് വിട്ടത് കഴിഞ്ഞ ദിവസമായിരുന്നു. തന്റെ ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്തായിരുന്നു ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മയുടെ വെല്ലുവിളി. എന്നാല്‍ ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ആര്‍.എസ് ശര്‍മ്മയുടെ മൊബൈല്‍ നമ്പറും അഡ്രസ്സും പാന്‍നമ്പറും എയര്‍ ഇന്ത്യ ഫ്രീക്വന്റ് ഫ്‌ലൈയര്‍ നമ്പര്‍ വരെ പുറത്ത് വന്നു. താങ്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയാല്‍ നിയമനടപടികള്‍ ഉണ്ടാക്കില്ല എന്ന് ഉറപ്പ് അദ്ദേഹത്തില്‍ നിന്നും വാങ്ങിയ ശേഷമാണ് ഹാക്കര്‍മാര്‍ പണി തുടങ്ങിയത്.

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നത് സംബന്ധിച്ച് ശ്രീകൃഷ്ണസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് രഹസ്യമാക്കി സൂക്ഷിക്കേണ്ട വ്യക്തിവിവരങ്ങള്‍ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തുന്നത്. തന്റെ ആധാര്‍നമ്പര്‍ പരസ്യം ആക്കിയാലും സ്വകാര്യതയെ ഹനിക്കുന്ന വിധത്തില്‍ ഒരു വിവരവും ആര്‍ക്കും ചോര്‍ത്താന്‍ സാധിക്കുകയില്ല എന്ന് സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു ചലഞ്ച്.


Read Also : ഹേയ് നരേന്ദ്രമോദി, ആധാര്‍ നമ്പര്‍ പരസ്യമാക്കാന്‍ ധൈര്യമുണ്ടോ; വെല്ലുവിളിയുമായി ഹാക്കര്‍മാര്‍


ഇതിനായി തന്റെ ആധാര്‍നമ്പര്‍ പരസ്യപ്പെട്ടുത്തിയിട്ടു തന്നെ എന്തെങ്കിലും നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുമോ എന്നായിരുന്നു ഇദ്ദേഹത്തിന്റെ വെല്ലുവിളി. രാജ്യത്തിലെ പൌരന്മാരുടെ ആധാര്‍വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ദയനീയമായി സര്‍ക്കാര്‍ പരാജയപ്പെട്ടുമ്പോള്‍ മുഖം രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇങ്ങനെ ഒരു വെല്ലുവിളി.

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട ശ്രീകൃഷ്ണസമിതി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് വളരെ എളുപ്പത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്താമെന്ന് തെളിയുന്നത്.

ശര്‍മാജിയെ പാഠം പഠിപ്പിച്ചതിന് ശേഷം ആധാര്‍ പൗരന്മാര്‍ക്ക് നിര്‍ബന്ധമാക്കിയ മോദിയെയും വെറുതെ വിട്ടില്ല. “ഹേയ് നരേന്ദ്രമോദി നിങ്ങളുടെ ആധാര്‍ നമ്പര്‍ പരസ്യമാക്കാന്‍ കഴിയുമോ? നിങ്ങള്‍ക്ക് അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ എന്നായിരുന്നു ഹാക്കറുടെ വെല്ലുവിളി. ട്വിറ്ററിലൂടെയായിരുന്നു ഹാക്കര്‍ നരേന്ദ്രമോദിയെ വെല്ലുവിളിച്ചത്.ആധാര്‍ സുരക്ഷിതമാണെന്നും ആധാര്‍ നമ്പര്‍ പുറത്ത് വന്നാല്‍ കുഴപ്പമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പ്രചരിപ്പിക്കുന്നതിനിടെയാണ് വെല്ലുവിളിയുമായി ഹാക്കര്‍മാര്‍ രംഗത്തെത്തിയത്.

ഇതോടെ സോഷ്യല്‍ മീഡിയയില്‍ ആധാറിന്റെ വിശ്വാസ്യതയും ആവശ്യകതയും ചോദ്യം ചെയ്ത് കൂടുതല്‍ ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. രൂക്ഷമായ പരിഹാസത്തോടെയാണ് കേന്ദ്രസര്‍ക്കാറിനെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത്.

കേവലം ആധാര്‍കാര്‍ഡ് നമ്പര്‍ ലഭിച്ചത് വഴി മാത്രം വാട്‌സപ്പിലെ ഫോട്ടോ മുതല്‍ ജിമെയിലും ബാങ്ക് വിവരവും തുടങ്ങി സകലതും ഇന്ത്യയിലെ ടെലിക്കമ്മ്യൂണിക്കേഷന്‍ വ്യവസായ മേഖലയുടെ നിയന്ത്രണ അധികാരത്തില്‍ ഏറ്റവും മുകളില്‍ ഇരിക്കുന്ന വ്യക്തിയുടെ വരെ ഇത്ര അനായാസം ലഭിക്കുമെങ്കില്‍ സാധാരണക്കാരുടെ സ്വകാര്യത എത്രമാത്രം ഭീകരമായി ചോര്‍ത്തപ്പെട്ടാം എന്ന ചോദ്യം കൂടുതല്‍ പ്രസക്തമായിരിക്കുകയാണ്.

എന്നാല്‍ ഇതിനെയും ആഘോഷിക്കാന്‍ ട്രോളന്‍മാര്‍ മറന്നിട്ടില്ല. രസകരമായ ട്രോളുകള്‍ കാണാം

Image may contain: 1 person, meme and text

Image may contain: 2 people, people smiling, text

Image may contain: 1 person, text

Image may contain: 6 people, people smiling, text