ഡിസംബര്‍ നാല് മുതല്‍ ഷാര്‍ജയില്‍ പുതിയ ബാഗേജ് പോളിസി
Gulf Today
ഡിസംബര്‍ നാല് മുതല്‍ ഷാര്‍ജയില്‍ പുതിയ ബാഗേജ് പോളിസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th November 2018, 9:23 am

ഷാര്‍ജ: ഷാര്‍ജ വിമാനത്താവളത്തില്‍ ഡിസംബര്‍ നാല് മുതല്‍ പുതിയ ബാഗേജ് പോളിസി നിലവില്‍ വരുന്നു. ബാഗുകളുടെ ഒരു ഭാഗമെങ്കിലും പരന്ന പ്രതലമായിരിക്കണം എന്ന നിബന്ധന ബാഗേജ് പോളിസിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഈ പോളിസികള്‍ പിന്തുടരേണ്ടതാണ് എന്നും നിബന്ധനയില്‍ പറയുന്നു.

ബാഗേജിന് ഒരു ഭാഗത്തുപോലും പരന്ന പ്രതലമില്ലെങ്കില്‍ ചെക്ക് ഇന്‍ സമയത്ത് ബാഗ് തള്ളിക്കളയുന്നതായിരിക്കും. ക്രമരഹിതമായ ആകൃതിയിലുള്ളതും സാധനങ്ങള്‍ കുത്തിനിറച്ച് അമിതവലുപ്പത്തിലുള്ള ബാഗുകളും അനുവദിക്കുന്നതല്ല. ബാഗേജുകളുടെ സുഖമമായ കൈകാര്യം ചെയ്യലിന് വൃത്താകൃതിയിലുള്ള ബാഗുകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരം ബാഗേജുകള്‍ ബാഗേജ് ഡെലിവറി വൈകുന്നതിന് കാരണമാവുകയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നതിനാലാണ് പുതിയ തീരുമാനങ്ങള്‍.


കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ജാഥ ജനങ്ങള്‍ കാണുന്നത് ഒരുപോലെ; ശബരിമല വിധിയില്‍ രാഹുല്‍ഗാന്ധിയുടെ നിലപാടിനോട് യോജിക്കുന്നുവെന്ന് വി.ഡി സതീശന്‍


കഴിഞ്ഞവര്‍ഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ രീതിയില്‍ ബാഗേജ് നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു. പുതിയ ബാഗേജ് പോളിസി യാത്രക്കാരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുമെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അലി സലിം അല്‍ മിഡ്ഫ പറഞ്ഞു. പുതിയ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ഒരു ബാഗേജും ഡിസംബര്‍ നാല് മുതല്‍ വിമാനത്താവളത്തില്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വിമാനത്താവളത്തില്‍ വച്ചുതന്നെ ശരിയാക്കി യാത്ര തുടരാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.