| Tuesday, 2nd July 2019, 6:23 pm

ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി (39) അന്തരിച്ചു. ലണ്ടനില്‍ വെച്ചായിരുന്നു മരണം.

ഡിസൈനറും ബ്രിട്ടീഷ് ഫാഷന്‍ കമ്പനിയായ ‘ഖാസിമി’യുടെ സഹ ഉടമയായിരുന്നു  മുഹമ്മദ് അല്‍ ഖാസിമി.

മുഹമ്മദ് അല്‍ ഖാസിമിയുടെ മരണത്തില്‍ ഷാര്‍ജയില്‍ മൂന്നു ദിവസത്തെ ദുഖാചരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഭൗതിക ശരീരം ലണ്ടനില്‍ നിന്ന് എത്തുന്നതും അന്ത്യ ചടങ്ങുകളുടെ സമയവും തീരുമാനിച്ചിട്ടില്ല.

ഷാര്‍ജ അര്‍ബന്‍ പ്ലാനിങ് കൗണ്‍സില്‍ ചെയര്‍മാനാനായിരുന്നു  മുഹമ്മദ് അല്‍ ഖാസിമി

Latest Stories

We use cookies to give you the best possible experience. Learn more