ഷാര്‍ജ: ഈ വര്‍ഷത്തെ ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയും ഷാര്‍ജ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈ സ്‌കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമായ തഹാനി ഹാഷിറിന്റെ 17 ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായ “THROUGH MY WINDOW PANES” എന്ന പുസ്തകത്തിന്റെ പ്രകാശനം റൈറ്റേഴ്‌സ് ഫോറത്തില്‍ നടത്തി.
മലയാള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കേരള സംസ്ഥാന മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാര്‍ ഐ.എ.എസ് നടിയും ആര്‍.ജെ യുമായ മീര നന്ദന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. പ്രായത്തില്‍ കവിഞ്ഞ കവിത്വമാണ് തഹാനിയുടെ രചനകളില്‍ ഉള്ളതെന്ന് ജയകുമാര്‍ അഭിപ്രായപ്പെട്ടു.
Read Also : നാളെ മടങ്ങേണ്ട; മഅ്ദനിയുടെ സന്ദര്‍ശന സമയം നീട്ടി
അക്രമവും അനീതിയും നിലനില്‍ക്കുന്ന ഒരു ലോകത്തില്‍ സമാധാനം പുലരണമെന്നതാണ് തന്റെ സ്വപ്നമെന്ന് പറയുന്ന തഹാനി വരും തലമുറയിലെ മികച്ച കവയത്രിയായി മാറുമെന്ന് ജയകുമാര്‍ പറഞ്ഞു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ,ന്യൂനപക്ഷ ക്ഷേമ, ഹജ്- വഖഫ് കാര്യ മന്ത്രി കെ.ടി ജലീല്‍ മുഖ്യാതിഥിയായിരുന്നു.
സാഹിത്യ രംഗത്ത് ഭാവിയിലെ മാധവിക്കുട്ടിയായി തഹാനി മാറട്ടെയെന്ന് മന്ത്രി കെ.ടി ജലീല്‍ ആശംസിച്ചു. അറബ് കവി ശിഹാബ് ഗാനം, ഷാര്‍ജ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈ സ്‌കൂള്‍ പ്രതിനിധി അനിത,ഗോള്‍ഡ് എഫ് എം പ്രോഗ്രാം ഡയറക്ടര്‍ വൈശാഖ്, തഹാനിയുടെ സഹോദരി ലിയാന, ലിപി അക്ബര്‍ എന്നിവര്‍ പങ്കെടുത്തു. ശ്രുതി വൈശാഖ് പുസ്തകം പരിചയപ്പെടുത്തി.
അഷര്‍ ഗാന്ധിയാണ് കവര്‍ രൂപകല്‍പന ചെയ്തത്. കവയത്രിയുടെ പുറംലോക കാഴ്ചകളെ അവളുടെ തന്നെ ഭാവങ്ങളില്‍ അഷര്‍ ഗാന്ധി പുസ്തകത്തില്‍ വരച്ചിരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. കൊല്ലം സ്വദേശിനിയായ തഹാനി , ദുബായില്‍ എന്‍ജിനിയറായ ഹാഷിര്‍ കോയാകുട്ടിയുടെയും മാധ്യമപ്രവര്‍ത്തക തന്‍സി ഹാഷിറിന്റെയും മകളാണ് .