| Friday, 19th February 2021, 12:38 pm

യന്ത്രത്തകരാര്‍; കോഴിക്കോട്ട് ഇറങ്ങേണ്ട ഷാര്‍ജയില്‍ നിന്നുള്ള വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്കുള്ള വിമാനം തിരുവനന്തപുരം വിമാനത്താളവത്തില്‍ അടിയന്തരമായി ഇറക്കാന്‍ ശ്രമിക്കുന്നു.

യന്ത്രത്തകരാര്‍ കാരണം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കുകയാണെന്ന നിര്‍ദേശം 15 മിനുട്ട് മുന്‍പാണ് തിരുവനന്തപുരം വിമാനത്താവള അധികൃതര്‍ക്ക് ലഭിച്ചത്.

അഗ്നിശമന ഉദ്യോഗസ്ഥരേയും ആരോഗ്യപ്രവര്‍ത്തകരേയും ബി.എസ്.എഫ് ഉദ്യോഗസ്ഥരേയും വിമാനത്താവളത്തില്‍ സജ്ജരാക്കി നിര്‍ത്തിയിട്ടുണ്ട്. 12.30 ഓടെ ലാന്റിങ് ഉണ്ടാകുമെന്നാണ് അറിയുന്നത്.

യന്ത്രത്തകരാര്‍ കാരണം അടിയന്തരമായി ഇറക്കുന്നതുകൊണ്ട് തന്നെയാണ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം എത്ര യാത്രക്കാര്‍ വിമാനത്തിലുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. എവിടെ വെച്ചാണ് യന്ത്രത്തകരാര്‍ ഉണ്ടായതെന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Sharjah Flight Emergency Landing Thiruvananthapuram

We use cookies to give you the best possible experience. Learn more