മലയാളി ഫ്രം ഇന്ത്യയുടെ പ്രൈമറി വേര്‍ഷന്‍ കേട്ടതോടെ അത് ബോളിവുഡില്‍ എടുക്കണമെന്നായിരുന്നു ഡിജോയുടെ ആഗ്രഹം: ഷാരിസ് മുഹമ്മദ്
Entertainment
മലയാളി ഫ്രം ഇന്ത്യയുടെ പ്രൈമറി വേര്‍ഷന്‍ കേട്ടതോടെ അത് ബോളിവുഡില്‍ എടുക്കണമെന്നായിരുന്നു ഡിജോയുടെ ആഗ്രഹം: ഷാരിസ് മുഹമ്മദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 30th April 2024, 2:28 pm

സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും തുടര്‍ച്ചയായി മൂന്നാം തവണ ഒന്നിക്കുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ഇതിന് മുമ്പ് 2018ല്‍ പുറത്തിറങ്ങിയ ക്വീനിലും 2022ല്‍ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി എത്തിയ ജനഗണമനയിലുമായിരുന്നു ഇരുവരും ഒന്നിച്ചത്.

ആദ്യത്തെ രണ്ട് സിനിമകളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. കോമഡി ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ആല്‍പറമ്പില്‍ ഗോപിയെന്ന കഥാപാത്രമായി എത്തുന്നത് നിവിന്‍ പോളിയാണ്.

താന്‍ മലയാളി ഫ്രം ഇന്ത്യയുടെ പ്രൈമറി വേര്‍ഷന്‍ പറഞ്ഞപ്പോള്‍ അത് ബോളിവുഡില്‍ ചെയ്യണമെന്ന് ഡിജോക്ക് വലിയ ആഗ്രഹമായിരുന്നു എന്ന് പറയുകയാണ് ഷാരിസ് മുഹമ്മദ്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇതിന്റെ പ്രൈമറി വേര്‍ഷന്‍ ഞാന്‍ പറഞ്ഞപ്പോള്‍ അത് ഹിന്ദിയില്‍ ചെയ്യണമെന്ന് ഡിജോയ്ക്ക് വലിയ ആഗ്രഹമായിരുന്നു,’ ഷാരിസ് മുഹമ്മദ് പറഞ്ഞു.

ഓരോ സിനിമയും ഇന്ത്യന്‍ ലെവലില്‍ പ്ലേസ് ചെയ്യണമെന്ന ആഗ്രഹം തനിക്ക് ഉണ്ടെന്നാണ് ഡിജോ ഇതിന് മറുപടിയായി പറഞ്ഞത്. ഷാരിസ് മലയാളി ഫ്രം ഇന്ത്യയുടെ കഥ പറഞ്ഞപ്പോള്‍ ഹിന്ദിയില്‍ ചെയ്താല്‍ രസമാകില്ലേ എന്ന് ചിന്തിച്ചിരുന്നെങ്കിലും പിന്നീട് വര്‍ക്ക് ചെയ്ത് വന്നപ്പോഴാണ് മലയാളത്തില്‍ ചെയ്യാമെന്ന് തീരുമാനിക്കുന്നതെന്ന് ഡിജോ അഭിമുഖത്തില്‍ പറയുന്നു.

‘നമ്മള്‍ ചെയ്യുന്ന ഓരോ സിനിമയും ഇന്ത്യന്‍ ലെവലില്‍ പ്ലേസ് ചെയ്യണമെന്ന ആഗ്രഹം നമുക്ക് ഉണ്ടാകുമല്ലോ. ക്വീനോ ജനഗണമനയോ അല്ലെങ്കില്‍ ഏത് സിനിമയും ആയിക്കോട്ടെ, ഏതാണെങ്കിലും അങ്ങനെ ഒരു ആഗ്രഹം ഉണ്ടാകാം.

ഇവന്‍ (ഷാരിസ് മുഹമ്മദ്) ഈ സിനിമയുടെ കാര്യം പറഞ്ഞപ്പോള്‍ ഇത് ഹിന്ദിയില്‍ ചെയ്താല്‍ വലിയ രസമാകില്ലേ എന്ന് ചോദിച്ചു. ആ എലമെന്റ് നന്നായി വര്‍ക്ക് ആകുമായിരുന്നു.

ഒരു ഹിന്ദി സിനിമയുടെ ചിന്ത ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് വര്‍ക്ക് ചെയ്ത് വന്നപ്പോഴാണ് മലയാളത്തില്‍ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. മലയാളത്തില്‍ മാത്രമേ ചെയ്യാന്‍ കഴിയുള്ളൂ എന്ന് മനസിലായി,’ ഡിജോ ജോസ് ആന്റണി പറഞ്ഞു.


Content Highlight: Sharis Muhammed Talks About Dijo Jose Antony