| Saturday, 16th April 2022, 5:16 pm

നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ചെയ്യണമോയെന്ന് ഞാന്‍ പത്മരാജന്‍ സാറിനോട് ചോദിച്ചിരുന്നു: ശാരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകരുടെ മനസില്‍ ഇന്നും തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് ശാരി. 1986ല്‍ പുറത്തിറങ്ങിയ ദേശാടക്കിളി കരയാറില്ല എന്ന ചിത്രം ആയിരുന്നെങ്കിലും നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളായിരുന്നെങ്കിലും മികച്ച പ്രകടനമായിരുന്നു ശാരി കാഴ്ച വെച്ചത്.

ആ സമയത്ത് നമുക്ക് പാര്‍ക്കന്‍ മുന്തിരി തോപ്പുകള്‍ എന്ന സിനിമ ചെയ്യണോ എന്ന സംശയമുണ്ടായിരുന്നുവെന്ന് ശാരി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”1986ലെ ദേശാടനകിളികള്‍ കരയാറില്ല, നമുക്ക് പാര്‍ക്കന്‍ മുന്തിരി തോപ്പുകള്‍ എന്ന രണ്ട് സിനിമയുടെയും കഥകള്‍ അക്കാലത്ത് പുരോഗമനപരമായ ആശയങ്ങളാണ് പറഞ്ഞത്. ദേശാടനകിളികള്‍ കരയാറില്ല എന്ന ചിത്രം ചെയ്യുമ്പോള്‍ ഞാന്‍ ചെറുതായിരുന്നു. അവര്‍ പറയുന്നത് അതേ പോലെ ചെയ്തിട്ട് പോവും. അതിന്റെ അര്‍ത്ഥം ഒന്നും എനിക്ക് മനസ്സിലായില്ല. പിന്നീടാണ് അതിനെ പറ്റി കൂടുതലായി മനസ്സിലായത്.

നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ ചെയ്യുന്ന സമയത്ത് ചെറിയ ഒരു സംശയമുണ്ടായിരുന്നു. ഈ കഥ ഓക്കെ ആണോ, ഇത് ചെയ്യാമോ എന്നൊക്കെ ഞാന്‍ പത്മരാജന്‍ സാറിനോട് ചോദിച്ചിരുന്നു.

പക്ഷേ സിനിമ കാണുമ്പോള്‍ അത് ഒരു മൈനസായിട്ട് തോന്നിയില്ല. സിനിമ വളരെ നന്നായി വന്നു. അതിന്റെ ക്രെഡിറ്റ് പത്മരാജന്‍ സാറിനാണ്,” ശാരി പറഞ്ഞു.

”ഒരുപാട് വലിയ താരങ്ങളുടെ കൂടെ ഞാന്‍ എന്റെ രണ്ടാമത്തെ പടം ചെയ്യുകയായിരുന്നു. ഈ കഥാപാത്രം എനിക്ക് വലിയ ബുദ്ധിമുട്ടായി തോന്നിയില്ല. ദേശാടനകിളികള്‍ കരയാറില്ല എന്ന സിനിമയാണ് എനിക്ക് കുറച്ച് കൂടെ പ്രയാസമായി തോന്നിയത്. കാരണം, എന്റേത് സോഫ്റ്റായ സ്വഭാവമാണ്. ഞാന്‍ ഒരുപാട് സംസാരിക്കുന്ന ആളല്ല. ഞാന്‍ ഒരു നല്ല കേള്‍വിക്കാരിയാണ്.

എന്നാല്‍ എന്റെ രണ്ടാമത്തെ സിനിമയില്‍ വളരെ നല്ല കുട്ടിയാണ്, ഒതുങ്ങി നില്‍ക്കുന്ന ഒരു പാവം കുട്ടിയായിട്ടായിരുന്നു എന്റെ വേഷം. അത് കൊണ്ട് എനിക്ക് അത്ര പ്രയാസമായി തോന്നിയില്ല,” ശാരി കൂട്ടിച്ചേര്‍ത്തു.

Content Highlight: shari about namukk parkkan munthirithoppukal

We use cookies to give you the best possible experience. Learn more