ന്യൂദല്‍ഹി: കോണ്‍ഗ്രസ് വര്‍ഗീയരാഷ്ട്രീയം കളിക്കുകയാണെന്നും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ കോണ്‍ഗ്രസിനായിരിക്കും ഉത്തരവാദിത്വമെന്ന പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ പി. ചിദംബരം.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയസംഘര്‍ഷങ്ങളുണ്ടാക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് പ്രതിരോധ മന്ത്രി ആരോപിച്ചത്. അങ്ങനെയാണെങ്കില്‍ തനിക്കുള്ള രഹസ്യവിവരം നിര്‍മ്മലാ സീതാരാമന്‍ അഭ്യന്തരമന്ത്രിക്ക് കൈമാറണം. ചിദംബംരം പറഞ്ഞു.
അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റവും ഭീകരവാദവും പാക്ഭീഷണിയും അവസാനിപ്പിക്കുകയും റാഫേല്‍ വിമാനമെത്തിക്കുകയും ചെയ്തിട്ട് നിര്‍മ്മല സീതാരാമന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും അതിന്റെ നേതാക്കളുടെയും മതബന്ധം അന്വേഷിക്കാമെന്നും ചിദംബരം പറഞ്ഞു. ട്വിറ്ററിലൂടെയാണ് ചിദംബരത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസ് മുസ്‌ലിം പാര്‍ട്ടിയാണോയെന്നും നിര്‍മ്മല സീതാരാമന്‍ ചോദിച്ചിരുന്നു. മുസ്ലിം പ്രതിനിധി സംഘവുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ രാഹുല്‍, കോണ്‍ഗ്രസ് മുസ്ലിം പാര്‍ട്ടിയാണെന്ന് പറഞ്ഞതായി ഉര്‍ദു പത്രമായ ഇങ്ക്വിലാബ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുയര്‍ത്തിക്കാട്ടിയായിരുന്നു നിര്‍മ്മല സീതാരാമന്റെ പ്രസ്താവന. കോണ്‍ഗ്രസ് ഈ റിപ്പോര്‍ട്ട് നിഷേധിച്ചിരുന്നു.