കൊറോണ, യെസ്ബാങ്ക്; ഓഹരി വിപണി നഷ്ടത്തോടെ തുടക്കം; ഏഴുമാസത്തെ വലിയ നഷ്ടത്തില്‍ നിഫ്റ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th March 2020, 10:13 am
മുംബൈ: ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചതോടെ ഇടിഞ്ഞ ഓഹരി വിപണി വീണ്ടും തകര്‍ച്ചയിലേക്ക്. സെന്‍സെക്‌സ് 1428 നഷ്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 10,600ല്‍ താഴെയുമാണ്. കൊറോണ ഭീതിയില്‍ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരി വിറ്റൊഴിയുന്നതാണ് തകര്‍ച്ചയ്ക്ക് കാരണം.
ഏഴുമാസത്തെ ഏറ്റവും വലിയ താഴ്ചയിലാണ് നിഫ്റ്റി.
യെസ് ബാങ്കിന്റെ തകര്‍ച്ചയും വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് യെസ് ബാങ്കിന്റെ ഓഹരികളില്‍ നേരിയ നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്.
ഒ.എന്‍.ജി.സി, ഇന്‍ഡസിറ്റ് ബാങ്ക്, ടാറ്റാ സ്റ്റീല്‍, റിലയന്‍സ് തുടങ്ങിയവയുടെ ഓഹരികളാണ് ദിവസത്തിന്റെ തുടക്കത്തില്‍ പ്രധാനമായും ഇടിവ് നേരിടുന്നത്.