Sports News
അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതാണ്; വെളിപ്പെടുത്തലുമായി ശര്‍ദുല്‍ താക്കൂര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 06, 01:18 pm
Tuesday, 6th August 2024, 6:48 pm

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ താരം ശര്‍ദുല്‍ താക്കൂര്‍. ഐ.പി.എല്ലില്‍ ധോണിക്കൊപ്പം കളിക്കാന്‍ കഴിഞ്ഞതിനെക്കുറിച്ചും ധോണിയുടെ മികച്ച സവിശേഷതയെക്കുറിച്ചും സ്‌പോര്‍ട്‌സ്‌കീഡയില്‍ സംസാരിക്കുകയായിരുന്നു താക്കൂര്‍.

ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണി യുവ താരങ്ങളെ വളരെയധികം പ്രോത്സാഹിപ്പിക്കുമെന്നും സ്വയം വളരാന്‍ പഠിപ്പിക്കുമെന്നുമാണ് പറഞ്ഞത്. മത്സരത്തിനിടയില്‍ തങ്ങളുടെ സ്വന്തം ചിന്തയും പ്ലാനും ഉപയോഗിച്ച് പ്രവര്‍ത്തിക്കാനാണ് ധോണി പറയാറുള്ളതെന്നും താക്കൂര്‍ എടുത്തു പറഞ്ഞു.

‘അദ്ദേഹത്തോടൊപ്പം കളിക്കുന്നത് എപ്പോഴും ഒരു സ്‌പെഷ്യലായ കാര്യമാണ്, കാരണം അദ്ദേഹം നമ്മെ വളരാനും നമ്മുടെ സ്വന്തം പ്ലാന്‍ കൊണ്ടുവരാനും അനുവദിക്കുന്നു. അതിനാല്‍ അദ്ദേഹം ഒന്നും ഞങ്ങള്‍ക്ക് ഒരുക്കി മുന്നില്‍ തരില്ല.

‘നാളെ ഞാന്‍ വിക്കറ്റിന് പിന്നില്‍ ഉണ്ടായേക്കില്ല, നിങ്ങളുടെ ഗെയിമിനെക്കുറിച്ച് ചിന്തിക്കുക, നിങ്ങളുടെ പ്ലാനുമായി വരൂ, അത് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇടപെടും’ എന്ന് അദ്ദേഹം ഇടയ്ക്ക് പറയുമായിരുന്നു,’ സ്പോര്‍ട്‌സ്‌കീഡയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ശാര്‍ദുല്‍ താക്കൂര്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 11 ടെസ്റ്റ് മത്സരത്തിലെ 19 ഇന്നിങ്‌സില്‍ നിന്നും 880 റണ്‍സ് വഴങ്ങി 31 വിക്കറ്റുകളാണ് താരം നേടിയത്. 7/61 എന്ന മികച്ച ബൗളിങ് പ്രകടനവും ടെസ്റ്റില്‍ താരത്തിനുണ്ട്.

ഏകദിനത്തില്‍ താക്കൂര്‍ ഇന്ത്യയ്ക്ക് വേണ്ടി 46 ഇന്നിങ്‌സില്‍ നിന്ന് 65 വിക്കറ്റും ടി-20യില്‍ നിന്ന് 33 വിക്കറ്റുമാണ് നേടിയത്. ഐ.പി.എല്ലില്‍ താരം 92 ഇന്നിങ്‌സില്‍ നിന്ന് 94 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

 

Content Highlight: Shardul Thakur Talking About MS Dhoni