രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്ക് തകര്‍പ്പന്‍ വിജയം. അസമിനെ ഇന്നിങ്‌സിനും 80 റണ്‍സിനുമാണ് മുംബൈ പരാജയപ്പെടുത്തിയത്. രണ്ട് ഇന്നിങ്‌സുകളിലായി പത്തു വീക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ഷാര്‍ദുല്‍ താക്കൂര്‍ ആണ് മുംബൈയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചത്.
ആദ്യ ഇന്നിങ്‌സില്‍ 10.1 ഓവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് താക്കൂര്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ എട്ട് ഓവറില്‍ 31 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റുകളും താരം വീഴ്ത്തി മികച്ച പ്രകടനം നടത്തി.
രണ്ടാം ഇന്നിങ്‌സില്‍ മുംബൈ 272 റണ്‍സിന് പുറത്താവുകയായിരുന്നു. മുംബൈ ബാറ്റിങ് നിരയില്‍ ശിവം ദൂബെ 140 പന്തില്‍ പുറത്താവാതെ 121 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 11 ഫോറുകളും അഞ്ച് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത അസം 108 റണ്‍സിന് പുറത്താവുകയായിരുന്നു.
മുംബൈ ബൗളിങ്ങില്‍ താക്കൂര്‍ നാല് വിക്കറ്റും മോഹിത് അവാസ്ഥി, തുഷാര്‍ ദേശ പാണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റും മികച്ച പ്രകടനം നടത്തിയപ്പോള്‍ മുംബൈ വിജയം സ്വന്തമാക്കുകയായിരുന്നു.
അതേസമയം ആദ്യ ഇന്നിങ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത അസം 32.1 ഓവറില്‍ 84 റണ്‍സിന് പുറത്താവുകയായിരുന്നു. മുംബൈ ബൗളിങ് നിരയില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ഷാര്‍ദുല്‍ താക്കൂര്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 10.1 ഓവറില്‍ 21 റണ്‍സ് വിട്ടുനല്‍കിയാണ് താക്കൂര്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയത്. 2.07 ആണ് താരത്തിന്റെ ഇക്കോണമി.
അസം താരങ്ങളായ പര്‍വേജ് മുസറഫ്, സുമിത്ത് ഗഡിഗോങ്കര്‍, ഡെനിഷ് ദാസ്, കുനല്‍ ശര്‍മ, സുനില്‍ ലച്ചിത്, ദിബാകര്‍ ജോഹ്റി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ വീഴ്ത്തിയത്.
അസം ബാറ്റിങ്ങില്‍ അഭിഷേക് താക്കുരി 46 പന്തില്‍ 31 റണ്‍സ് നേടി മികച്ച ചെറുത്ത്‌നില്‍പ് നടത്തി. മറ്റു താരങ്ങള്‍ക്ക് ഒന്നും 20ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.
Content Highlight: Shardul Thakur picked 10 wickets against Assam in the Ranji Trophy