| Monday, 27th October 2014, 5:24 pm

പി.ടി ഉഷയുടെ 28 വര്‍ഷം നീണ്ടു നിന്ന റെക്കോര്‍ഡ് തകര്‍ത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മലയാളി അത്‌ലറ്റിക് പി.ടി ഉഷയുടെ 28 വര്‍ഷം നീണ്ടു നിന്ന റെക്കോര്‍ഡ് നീന്തല്‍ താരം ശരത് ഗയക്വാഡ് തകര്‍ത്തു. ഇഞ്ചിയോണില്‍ നടന്ന എഷ്യന്‍ പാരാ ഗെയിംസിലാണ് ശരത് പുതിയ റെക്കോര്‍ഡ് എഴുതിച്ചേര്‍ത്തത്.

ഒരു ഗെയിംസിലെ വ്യത്യസ്ഥ ഇനങ്ങളിലായി അഞ്ച് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന പി.ടി ഉഷയുടെ റെക്കോര്‍ഡാണ് ആറ് മെഡല്‍ നേടിക്കൊണ്ട് ശരത് തകര്‍ത്തത്. 1986 ലെ ഏഷ്യന്‍ ഗെയിംസിലാണ് ഉഷ അഞ്ച് മെഡല്‍ നേട്ടം സ്വന്തമാക്കിയിരുന്നത്.

അഞ്ച് വ്യക്തിഗത മത്സരങ്ങളിലും ഒരു ഗ്രൂപ്പ് ഐറ്റത്തിലുമാണ് ശരത് മെഡല്‍ നേടിയിരുന്നത്. അഞ്ച് വെങ്കലമെഡലുകളും ഒരു വെള്ളിമെഡലുമാണ് ശരത് നേടിയത്.

ഗെയിംസിലെ തന്റെ പ്രകടനത്തില്‍ സന്തോഷവാനണെന്നും ജോണ്‍ ക്രിസ്‌റ്റോഫര്‍ സാറിന്റെ സഹായവും കുടുംബത്തിന്റെ പിന്തുണയുമാണ് തന്റെ നേട്ടത്തിന് പ്രോത്സാഹനമായതെന്നും ശരത് പറഞ്ഞു. സ്‌പോര്‍ട്‌സ് രംഗത്തുള്ളവരും അല്ലാത്തവരുമായി ഒട്ടേറെപേര്‍ തന്നെ സഹായിച്ചുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശരത് നല്ല പ്രകടനം കാഴ്ചവെച്ചതായും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ അഭിമാനിക്കുന്നതായും കോച്ച് ജോണ്‍ ക്രിസ്റ്റററും അറിയിച്ചു. രാഹുല്‍ ദ്രാവിഡിന്റെ ഉപദേശം ശരതിനെ ഒരുപാട് സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more