| Thursday, 25th April 2013, 12:29 pm

പോര്‍ഷെയുടെ ബ്രാന്‍ഡ് അംബാസിഡറായി ഷറപ്പോവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റഷ്യന്‍ ടെന്നീസ് ഇതിഹാസം മരിയ ഷറപ്പോവ ഇനി പോര്‍ഷെയുടെ ബ്രാന്‍ഡ് അംബാസിഡര്‍ . ജര്‍മന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളുമായി ഇതുസംബന്ധിച്ച് മൂന്നു വര്‍ഷത്തെ കരാറിലാണ് ഇരുപത്തിയാറുകാരിയായ കായികതാരം ഒപ്പുവച്ചത്. []

ഷറപ്പോവയുടെ ചടുലതയും വ്യക്തിത്വവും തങ്ങളുടെ സ്‌പോര്‍ട്‌സ് കാറുകളുടെ പെര്‍ഫോമന്‍സിനും അഴകിനും ഇണങ്ങുന്നതാണെന്നാണ് പോര്‍ഷെയുടെ വിലയിരുത്തല്‍ .

എന്നാല്‍ ഇത്തരമൊരു വേഷം ഷറപ്പോവയ്ക്ക് പുതുമയല്ല. 2006 മുതല്‍ മൂന്നുവര്‍ഷം ലാന്‍ഡ് റോവറിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു അവര്‍.

മരിയ ഷറപ്പോവയ്ക്ക് പോര്‍ഷെയുമായി മുന്‍കാല പരിചയവുമുണ്ട്. കഴിഞ്ഞ വര്‍ഷം സ്റ്റുട്ട്ഗാര്‍ട്ടില്‍ നടന്ന പോര്‍ഷെ ടെന്നീസ് ഗ്രാന്‍ഡ് പ്രീയില്‍ വിജയിയായ ഷറപ്പോവയ്ക്ക് സമ്മാനത്തുകയ്‌ക്കൊപ്പം പോര്‍ഷെ 911 കരേര എസ് കാബ്രിയോളെയും ലഭിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more