ധോണിക്കു പിന്നാലെ ഷറപ്പോവയും ഭവനപദ്ധതി തട്ടിപ്പില്‍ കുടുങ്ങി; ഷറപ്പോവക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി
DSport
ധോണിക്കു പിന്നാലെ ഷറപ്പോവയും ഭവനപദ്ധതി തട്ടിപ്പില്‍ കുടുങ്ങി; ഷറപ്പോവക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd November 2017, 1:53 pm

 

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിക്ക് പിന്നാലെ റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയും ഭവന പദ്ധതി തട്ടിപ്പില്‍ കുടുങ്ങി. സംഭവത്തില്‍ ഷറപ്പോവക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ദല്‍ഹി മെട്രോപൊളിറ്റന്‍ കോടതി ഉത്തരവിട്ടു.

ഗുഡ്ഗാവ് ആസ്ഥാനമായുള്ള ഹോംസ്റ്റഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കമ്പനിക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. നിര്‍മാതാക്കളുടെ വഞ്ചനക്കിരയായെന്ന് കാണിച്ച് ഗുഡ്ഗാവ് സ്വദേശി ഭാവന അഗര്‍വാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

ഗുരുഗ്രാമിലെ ആഡംബര ഭവന പദ്ധതിയെ ഷറപ്പോവ പിന്തുണച്ചതായും കോടതി നിരീക്ഷിച്ചു.


Also Read: ഇരട്ട സെഞ്ച്വറിയില്‍ റെക്കോഡുമായി പൂജാര


“ഭവന നിര്‍മാതാക്കാളുടെ വഞ്ചനാപരമായ നടപടിയെ പ്രോത്സാഹിപ്പിക്കുക എന്നതിലുപരി പൊതുജനങ്ങളുടെ കണ്ണില്‍ ഈ പദ്ധതിയെ പിന്തുണക്കുകയും ചെയ്തു.”

പദ്ധതിക്ക് ഷറപ്പോവയുടെ പേരിട്ടത് തെറ്റിദ്ധാരണ സൃഷ്ടിച്ചെന്നും കോടതി നിരീക്ഷിച്ചു. ഒരു ഫ്‌ലാറ്റിന്‌
50 ലക്ഷത്തോളം രൂപ വീതമാണ് നിര്‍മ്മാതാക്കള്‍ ഈടാക്കുന്നത്. 2016 ല്‍ പൂര്‍ത്തിയാകുമെന്ന് പറഞ്ഞ ഭവനപദ്ധതി ഇതുവരെയും നടന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാവന കോടതിയെ സമീപിച്ചത്.

നേരത്തെ അമ്രാപലി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായ ധോണിയും സമാന തട്ടിപ്പില്‍ കുടുങ്ങിയിരുന്നു. അമ്രാപലിയുടെ ഭവനപദ്ധതിയില്‍ കാലതാമസം വന്നതിനെത്തുടര്‍ന്ന് ധോണി ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം ഒഴിയണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. പിന്നീട് താരം ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.