| Tuesday, 4th October 2016, 9:04 pm

ഷറപ്പോവയുടെ വിലക്ക് 15 മാസമായി കുറച്ചു; 2017ല്‍ കളിക്കാനിറങ്ങാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉത്തേജക മരുന്ന് വിവാദത്തില്‍ റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ വിലക്ക് 2 വര്‍ഷത്തില്‍ നിന്ന് 15 മാസമായി കുറച്ചു. ഇതോടെ 2017 ഏപ്രില്‍ 26ന് ഷറപ്പോവയ്ക്ക് വീണ്ടും കളിക്കളത്തില്‍ തിരിച്ചെത്താനാവും.


മോസ്‌കോ:  ഉത്തേജക മരുന്ന് വിവാദത്തില്‍ റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ വിലക്ക് 2 വര്‍ഷത്തില്‍ നിന്ന് 15 മാസമായി കുറച്ചു. ആര്‍ബിട്രേഷന്‍ കോടതിയില്‍ ഷറപ്പോവ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നാണ് വിലക്ക് കുറച്ചത്. ഇതോടെ 2017 ഏപ്രില്‍ 26ന് ഷറപ്പോവയ്ക്ക് വീണ്ടും കളിക്കളത്തില്‍ തിരിച്ചെത്താനാവും.

വിലക്ക് തീരുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന് ഷറപോവ പറഞ്ഞു. തന്നില്‍ നിന്നും പറച്ചെടുത്തത് തിരിച്ചു ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ടെന്നീസാണ് തന്റെ പാഷനെന്നും ഷറപോവ പറഞ്ഞു.

ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ ഉത്തേജകമരുന്ന് ഉപയോഗത്തിന്റെ പേരില്‍ മരിയ ഷറപ്പോവ രണ്ടുവര്‍ഷ വിലക്കു നേരിടുകയാണ്. നിരോധിത മരുന്നായ മെല്‍ഡോണിയം ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷറപ്പോവയെ വിലക്കിയിരുന്നത്.

ഹൃദ്രോഗത്തിന് നല്‍കുന്ന മരുന്നായ മെല്‍ഡോണിയം താന്‍ 2006 മുതല്‍ ഉപയോഗിച്ച് വരുന്നതാണെന്നും 2016 ജനവരി ഒന്നുമുതലാണ് ഇത് നിരോധിച്ചതെന്നും ഷറപോവ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more