|

ആ ഹിറ്റ് സിനിമയിലേക്ക് വിളിച്ചപ്പോള്‍ ആളുകളെ വെറുപ്പിക്കേണ്ട കാര്യമുണ്ടോയെന്ന് ഞാന്‍ സംശയിച്ചു: ഷറഫുദ്ദീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുഹാസും ഷര്‍ഫും ചേര്‍ന്ന് രചിച്ച് അമല്‍ നീരദ് സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വരത്തന്‍. ഐശ്വര്യ ലക്ഷ്മിയും ഫഹദ് ഫാസിലും ആയിരുന്നു ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സിനിമയില്‍ ഐശ്വര്യ ലക്ഷ്മിക്കും ഫഹദ് ഫാസിലിനും പുറമെ ഷറഫുദ്ദീന്‍, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, ഷോബി തിലകന്‍, ഉണ്ണിമായ പ്രസാദ് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്. വരത്തനില്‍ ഷറഫുദ്ദീന്‍ ജോസിയെന്ന വില്ലന്‍ കഥാപാത്രമായിട്ടായിരുന്നു എത്തിയത്.

ഇപ്പോള്‍ ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍വരത്തന്‍ സിനിമയെ കുറിച്ച് പറയുകയാണ് ഷറഫുദ്ദീന്‍. ആ സിനിമയിലേക്ക് വിളിച്ചപ്പോള്‍ തനിക്ക് കുറേ സംശയങ്ങള്‍ ഉണ്ടായിരുന്നെന്നും ആളുകളെ വെറുപ്പിക്കേണ്ട കാര്യമുണ്ടോയെന്ന് താന്‍ സംശയിച്ചിരുന്നെന്നും നടന്‍ പറയുന്നു.

വരത്തന്‍ എന്ന സിനിമയിലേക്ക് വിളിച്ചപ്പോള്‍ എനിക്ക് കുറേ സംശയങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ എല്ലാവരെയും ചിരിപ്പിച്ചിട്ട് മുന്നോട്ട് പോകുന്ന ആളാണ്. ഇനി വെറുപ്പിക്കേണ്ട കാര്യമുണ്ടോയെന്ന് ഞാന്‍ സംശയിച്ചു. ആ സമയത്ത് ഞാന്‍ എന്നോട് തന്നെ ചോദിച്ച് ഏറെ കണ്‍ഫ്യൂസ്ഡായിരുന്നു.

പിന്നെ അമലേട്ടന്റെ (അമല്‍ നീരദ്) പരിപാടിയാണ്. അദ്ദേഹത്തിന്റെ സിനിമയെന്ന് പറയുമ്പോള്‍ അത് ചെയ്യാതിരിക്കുന്നത് വലിയ മണ്ടത്തരമാണ്. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ആ സിനിമ ചെയ്തില്ലായിരുന്നെങ്കില്‍ അത് വലിയ മണ്ടത്തരം തന്നെ ആയേനെ.

വരത്തന്‍ വര്‍ക്കായപ്പോള്‍ എന്നില്‍ എവിടെയൊക്കെയോ ഔഷധഗുണമുണ്ടെന്ന് എനിക്ക് തന്നെ തോന്നി. എനിക്ക് എന്നെ കുറിച്ച് തന്നെ മതിപ്പ് തോന്നിയത് ആ സിനിമക്ക് ശേഷമായിരുന്നു. ആ സിനിമയെ കുറിച്ച് പറയുമ്പോള്‍ അമലേട്ടന്റെ ബ്രീഫിങ് കലക്കനായിരുന്നു.

അദ്ദേഹം കഥ ബ്രീഫ് ചെയ്യുമ്പോള്‍ നമുക്ക് അത് കണക്ട് ചെയ്ത് തരും. ‘എടോ തനിക്ക് മനസിലായില്ലേ’ എന്ന് പറഞ്ഞ് ഒരു കണക്ഷന്‍ തരും. ആ കണക്ഷന്‍ നമുക്ക് വളരെ നന്നായി തന്നെ കിട്ടും. എന്റെ കഥാപാത്രമാണെങ്കില്‍ വളരെ മോശമായ ആളായിരുന്നു,’ ഷറഫുദ്ദീന്‍ പറഞ്ഞു.

Content Highlight: Sharafudheen Talks About Varathan Movie

Latest Stories

Video Stories