കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന സിനിമയില്‍ മമ്മൂക്ക റൊമാന്‍സ് ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് നടന്‍ ഷറഫുദ്ദീന്‍.
ചിത്രത്തില്‍ ഗൗരവമുള്ള ഒരു എക്‌സ് മിലിട്ടറിക്കാരന്റെ റോള്‍ ചെയ്യുന്നതിനിടയില്‍ മമ്മൂക്ക റൊമാന്‍സ് കൈകാര്യം ചെയ്തത് തന്നെ വിസ്മയിപ്പിക്കുകയായിരുന്നെന്ന് ഷറഫുദ്ദീന്‍ പറഞ്ഞു. സൂര്യ മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഷറഫുദ്ദീന്‍ ഇക്കാര്യം പറഞ്ഞത്.
‘മമ്മൂക്ക കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന സിനിമയില്‍ എക്‌സ് മിലിട്ടറിക്കാരനായിരുന്നല്ലോ. ആ ഒരു ഗൗരവത്തില്‍ നില്‍ക്കുമ്പോള്‍ റൊമാന്‍സ് ചെയ്യുന്നത് കണ്ടപ്പോള്‍ ഭയങ്കര രസകരമായി തോന്നി.
പുള്ളിക്ക് അതില്‍ കാലിനൊരു കുറവുള്ളതുകൊണ്ട് ഒരാള്‍ വന്ന് ഹഗ് ചെയ്യുമ്പോള്‍ പെട്ടെന്ന് തോന്നുന്ന ഫീല്‍. നമ്മളായിരുന്നേല്‍ എന്ത് ചെയ്യുമെന്ന് അന്തം വിടുന്നിടത്ത് മമ്മൂക്ക വളരെ രസകരമായി അത് പെര്‍ഫോം ചെയ്തിട്ടുണ്ട്.
ആ ചിത്രത്തില്‍ മമ്മൂക്കയുടെ ക്യാരക്ടറിന് ഐശ്വര്യ റായിയുടെ കഥാപാത്രത്തോട് ഇഷ്ടമാണെന്ന് നമുക്കൊക്കെ അറിയാം. തനിക്ക് പ്രായമായെന്നും മൈന്‍ഡില്‍ ഉണ്ടായിക്കൊണ്ട് ചെയ്യുന്ന ആ ഒരു പെര്‍ഫോമ്ന്‍സ്. ആ സീന്‍ എത്തുമ്പോഴാണ് നമ്മള്‍ അത്ഭുതപ്പെടുന്നത്,’ ഷറഫുദ്ദീന്‍ പറഞ്ഞു.
അതേസമയം, ഭാവന നായികയായി എത്തുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ആണ് ഷറഫുദ്ദീന്റെ ഏറ്റവും പുതിയ ചിത്രം. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനീഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫ് തന്നെയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിന്റെ രചനയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്.
Content Highlights: Sharafudheen talking about the performance of actor Mammootty in the Movie