| Tuesday, 14th November 2023, 4:12 pm

ഗിരിരാജൻ കോഴി വലിയ സംഭവമായെങ്കിലും അതൊരു ഫ്ലോപ്പ് ആയിരുന്നു: ഷറഫുദ്ദീൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് വലിയ ശ്രദ്ധ നേടിയ നടനാണ് ഷറഫുദ്ദീൻ. ഹാസ്യതാരമായി കരിയർ തുടങ്ങിയ ഷറഫുദ്ദീൻ പ്രേമത്തിലെ ‘ഗിരിരാജൻ കോഴി’യെന്ന കഥാപാത്രത്തിലൂടെയാണ് മലയാളികൾക്ക് സുപരിചിതനാവുന്നത്. പിന്നീട് നായകനായും വില്ലനായും മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നടൻ ഉണ്ടാക്കിയിരുന്നു.

പ്രേമത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷറഫുദ്ദീൻ. ഗിരിരാജൻ കോഴി എന്ന കഥാപാത്രത്തിനായി നടന്ന ഓഡിഷൻ ഇന്നും ഓർക്കുന്നുണ്ടെന്നും അത് വളരെ ഫ്ലോപ്പ് ആയിരുന്നു എന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഷറഫുദ്ദീൻ പറയുന്നു. സിനിമാ ജീവിതത്തിൽ ഈ നിലയിൽ എത്തിപ്പെട്ടതിൽ ഒരുപാട് ഹാപ്പിയാണെന്നും ഷറഫുദ്ദീൻ കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്സ്നോട്‌ സംസാരിക്കുകയായിരുന്നു ഷറഫുദ്ദീൻ.

‘സിനിമകൾ ഇഷ്ടമായിരുന്നെങ്കിലും ഞാൻ അഭിനയം അത്ര സീരിയസായി കാണുന്ന ഒരാൾ അല്ലായിരുന്നു. ഒരു ദിവസം അൽഫോൺസ് എന്നോട് വളരെ വ്യക്തമായിട്ട് ഒരു കാര്യം പറഞ്ഞിരുന്നു, നീ ചാൻസ് ചോദിക്കില്ല. നിന്റെ ക്യാരക്ടറിൽ അത് ഉള്ളതാണ്. പക്ഷെ നീ നന്നായിട്ട് ചോദിക്കണം, നന്നായിട്ട് ശ്രമിക്കണം. എന്നാൽ മാത്രമേ ചാൻസ് കിട്ടുള്ളുവെന്ന്. പിന്നീട് ഞാൻ ഒരുപാട് അവസരമൊക്കെ ചോദിച്ച് പോയിരുന്നു.

ആളുകൾക്കിടയിൽ എനിക്കൊരു സ്പേസ് ഉണ്ടെന്ന് പൂർണമായും വിശ്വസിക്കുന്ന ഒരാളാണ്. പിന്നീട് അൽഫോൺസ് നേരം ഫിലിം ചെയ്തപ്പോൾ എന്നെ വിളിച്ചു. ഓം ശാന്തി ഓശാനയിലേക്ക് ജൂഡ് വിളിച്ചു. പിന്നെ പ്രേമത്തിൽ എത്തി.

പ്രേമത്തിലെ ഗിരിരാജൻ കോഴി വലിയ വിജയമായി. ആ കഥാപാത്രം അത്ര വലിയ സംഭവമാണെന്ന് പറയുമ്പോഴും ഞാൻ പ്രേമത്തിന്റെ ഓഡിഷൻ ഓർക്കുന്നുണ്ട്.

എന്റെ ടെസ്റ്റ് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ഞാൻ ഭയങ്കര ഫ്ലോപ്പ് ആയിരുന്നു ഓഡിഷനിൽ. എനിക്കൊരു ഓഡിഷൻ ഫെയ്സ് ചെയ്യാൻ പറ്റില്ല. അത് ഇപ്പോഴും ബുദ്ധിമുട്ടാണ്.
അത് ഫ്ലോപ്പ് ആണെന്ന് അവർ എന്നോട് പറഞ്ഞിട്ടില്ല. പക്ഷെ നമ്മൾ എത്ര നന്നായി ചെയ്തിട്ടുണ്ടെന്ന് നമുക്കൊരു സ്വയം വിലയിരുത്തൽ ഉണ്ടാവില്ലേ.

പ്രേമത്തിലെ എന്റെ ആദ്യത്തെ ഷോട്ടിൽ എനിക്ക് ഒട്ടും കോൺഫിഡൻസ് ഇല്ലായിരുന്നു. അന്ന് ഞാൻ കിച്ചുവിനെയും ( കൃഷ്ണ ശങ്കർ ) ശബരിയെയും( ശബരീഷ് വർമ)എല്ലാം ലൊക്കേഷനിലേക്ക് വിളിച്ച് ഒരുപാട് സംസാരിച്ചിട്ടാണ് അഭിനയിക്കുന്നത്. കോഫി ഷോപ്പിൽ കുതിര പുറത്ത് വരുന്നതാണ് ആദ്യം എടുക്കുന്നത്. കുറച്ചൊരു ടെൻഷൻ അടിച്ചാൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. അപ്പോൾ എന്നെ ഒന്നിനും പറ്റില്ല.

പക്ഷെ എന്റെ ഫ്രണ്ട് സർക്കിളിൽ ഞാൻ നല്ല ഹാപ്പി ആയിരുന്നു. അത് നല്ല ഓക്കേ ആയി. എനിക്കിപ്പോൾ ഞാൻ ആഗ്രഹിച്ചത് പോലെ തന്നെയൊരു സ്പേസ് കിട്ടി. സിനിമയിലേക്ക് എത്തിയതോർക്കുമ്പോൾ ഞാൻ സൂപ്പർ സാറ്റിസ്ഫൈഡാണ്,’ ഷറഫുദ്ദീൻ പറയുന്നു.

Content Highlight: Sharafudheen Talk About His Character In Premam Movie

We use cookies to give you the best possible experience. Learn more