Advertisement
Entertainment
മമ്മൂക്കയോട് പോലും ഞാൻ എന്റെ രീതിയിലാണ് സംസാരിക്കുക, അല്ലാതെ അദ്ദേഹത്തിന് വേണ്ടി പ്രത്യേക താളമൊന്നുമില്ല: ഷറഫുദ്ദീൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 15, 06:01 am
Monday, 15th July 2024, 11:31 am

അൽഫോൺസ് പുത്രൻ ഒരുക്കിയ പ്രേമം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രമായി മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത നടനാണ് ഷറഫുദ്ദീൻ.

ഹാസ്യ വേഷങ്ങളിൽ തന്റെ കരിയർ ആരംഭിച്ച് നിലവിൽ ഒരു നായക നടനായി ഉയർന്നിരിക്കുമ്പോൾ വ്യത്യസ്തങ്ങളായ പല കഥാപാത്രങ്ങൾ ഷറഫുദ്ദീൻ എന്ന നടൻ അഭിനയിച്ചിട്ടുണ്ട്.

ലെവൽ ക്രോസ് എന്ന ചിത്രമാണ് വരാനിരിക്കുന്ന ഏറ്റവും പുതിയ ഷറഫുദ്ദീൻ ചിത്രം. ചിത്രത്തിൽ ആസിഫ് അലിയും അമല പോളും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സിനിമയിൽ ഏറ്റവും കംഫർട്ടബിൾ ആയിട്ടുള്ള സുഹൃത്ത് ആരാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഷറഫുദ്ദീൻ. തനിക്ക് എല്ലാവരും കംഫർട്ടബിൾ ആണെന്നും എല്ലാവരോടൊപ്പവും വർക്ക്‌ ചെയ്യുമ്പോൾ താൻ ഒരുപോലെയാണെന്നും താരം പറയുന്നു. മമ്മൂട്ടിയോട് സംസാരിക്കുമ്പോൾ പോലും തന്റെ രീതിയിലാണ് സംസാരിക്കാറെന്നും ഷറഫുദ്ദീൻ കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘സത്യത്തിൽ എനിക്ക് എല്ലാവരും കംഫർട്ടബിളാണ്. ഞാൻ എല്ലാ ക്രൗഡിനോടും കമ്പനിയാണ്. ആരുടെ കൂടെ വർക്ക്‌ ചെയ്യുമ്പോഴും എനിക്ക് ഓക്കെയാണ്.

എല്ലാവരും സെയിമാണ്. എല്ലാവരുടെയുമൊപ്പം ഒരുപോലെ വർക്ക്‌ ചെയ്യാൻ പറ്റാറുണ്ട്. അതിപ്പോൾ ഞാൻ മമ്മൂക്കയോട് സംസാരിക്കുമ്പോൾ ആണെങ്കിലും എന്റെയൊരു താളത്തിനാണ് മിണ്ടാറുള്ളത് അല്ലാതെ മമ്മൂക്കക്ക് വേണ്ടി ഒരു പ്രത്യേക താളം ഉണ്ടാക്കാറില്ല.

എല്ലാവരുടെ അടുത്തും അങ്ങനെയാണ്. മറ്റ് താരങ്ങളും അങ്ങനെ തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. ആ കാര്യത്തിൽ കൺഫ്യൂഷനൊന്നുമില്ല. എല്ലാവരുമായിട്ടും വർക്ക്‌ ചെയ്യാൻ സുഖമാണ്,’ഷറഫുദ്ദീൻ പറയുന്നു.

 

Content Highlight: Sharafudheen Says That He Is Same With All Actors