| Tuesday, 19th November 2024, 11:33 am

അടിപൊളി പ്രേതപടം; മലയാളത്തിലെ ഏറ്റവും അണ്ടര്‍റേറ്റഡ് സിനിമകളില്‍ ഒന്നാണത്: ഷറഫുദ്ദീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹലോ മമ്മി’. ഐശ്വര്യ ലക്ഷ്മി – ഷറഫുദ്ദീന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എത്തുന്ന ഈ സിനിമ ഹൊറര്‍ ഫാന്റസി കോമഡി ചിത്രമാണ്.

എന്നാല്‍ പ്രേതപടങ്ങള്‍ താന്‍ വളരെ കുറച്ച് മാത്രമേ കണ്ടിട്ടുള്ളൂവെന്ന് പറയുകയാണ് നടന്‍ ഷറഫുദ്ദീന്‍. പണ്ട് ഈവിള്‍ ഡെഡ് എന്ന സിനിമ കണ്ടിരുന്നെന്നും പക്ഷെ തനിക്ക് പ്രേതത്തില്‍ വിശ്വാസമില്ലെന്നും നടന്‍ പറയുന്നു. അതുകൊണ്ട് അത്തരം സിനിമകള്‍ തനിക്ക് വര്‍ക്കാകില്ലെന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രവാദങ്ങള്‍ പോലെയുള്ളവ ഇഷ്ടമല്ലെന്നും അങ്ങനെയുള്ളവ മിക്‌സ് ചെയ്ത് വരുന്ന സിനിമകള്‍ താന്‍ കാണാറില്ലെന്നും നടന്‍ പറഞ്ഞു. ഒപ്പം ഇന്ദ്രിയം എന്ന മലയാള സിനിമ ഒരു അണ്ടര്‍റേറ്റഡ് സിനിമയാണെന്നും ഷറഫുദ്ദീന്‍ പറയുന്നു. ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘പ്രേതപടങ്ങള്‍ ഞാന്‍ വളരെ കുറച്ചേ കണ്ടിട്ടുള്ളൂ. പണ്ട് ഈവിള്‍ ഡെഡ് എന്ന സിനിമ കണ്ടിരുന്നു. പക്ഷെ എനിക്ക് പ്രേതത്തില്‍ വിശ്വാസമില്ല. അതുകൊണ്ട് അത്തരം സിനിമകള്‍ എനിക്ക് വര്‍ക്കാകില്ല. എന്തുകൊണ്ടോ അത്തരം പടങ്ങള്‍ കണ്ടാല്‍ ഫീല് കിട്ടാറില്ല.

അങ്ങനെയൊരു പ്രശ്‌നം എനിക്കുണ്ട്. പിന്നെ മന്ത്രവാദങ്ങള്‍ പോലെയുള്ളവ എനിക്ക് ഇഷ്ടമല്ല. അങ്ങനെയുള്ള സംഭവങ്ങള്‍ മിക്‌സ് ചെയ്ത് വരുന്ന പടങ്ങള്‍ ഞാന്‍ കാണാറില്ല. പിന്നെ ഇന്ദ്രിയം എന്ന സിനിമ കണ്ടിട്ടുണ്ടോ? അത് ശരിക്കും ഒരു അണ്ടര്‍റേറ്റഡ് സിനിമയാണ്. അടിപൊളി പ്രേതപടമാണ് അത്,’ ഷറഫുദ്ദീന്‍ പറയുന്നു.

ഇന്ദ്രിയം:

ജോര്‍ജ് കിത്തു സംവിധാനം ചെയ്ത് 2000ല്‍ പുറത്തിറങ്ങിയ മലയാള ഹൊറര്‍ സിനിമയാണ് ഇന്ദ്രിയം. വിക്രം, വാണി വിശ്വനാഥ്, നിഷാന്ത് സാഗര്‍, ബോബന്‍ അലമുദന്‍, ലെന തുടങ്ങിയവരായിരുന്നു ഈ സിനിമയില്‍ അഭിനയിച്ചത്.

ഒരു കൂട്ടം കോളേജ് സുഹൃത്തുക്കള്‍ മുതുവന്‍മല കാട്ടിലെത്തുകയും അവരെ ഒരു യക്ഷി ഉപദ്രവിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയതിന് ശേഷം ആദ്യനാളുകളില്‍ മികച്ച വരുമാനം നേടിയ ഈ സിനിമ അക്കാലത്തെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു.


Content Highlight: Sharafudheen Says Indriyam Movie Is One Of The Underated Horror Movie In Malayalam

Latest Stories

We use cookies to give you the best possible experience. Learn more