കോഴി നല്ല ഡിമാൻഡുള്ള സാധനമാണ്;അതിന്റെ വേറൊരു സംഭവം ചെയ്‌താൽ കൊള്ളാമെന്നുണ്ട്; പക്ഷേ ആരും വിളിക്കുന്നില്ല: ഷറഫുദ്ദീന്‍
Entertainment news
കോഴി നല്ല ഡിമാൻഡുള്ള സാധനമാണ്;അതിന്റെ വേറൊരു സംഭവം ചെയ്‌താൽ കൊള്ളാമെന്നുണ്ട്; പക്ഷേ ആരും വിളിക്കുന്നില്ല: ഷറഫുദ്ദീന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th October 2023, 1:48 pm

ചില കഥാപാത്രങ്ങളായിരിക്കും അഭിനേതാക്കളെ പരിചിതരാകുന്നത്. അത്തരത്തിൽ ഷറഫുദ്ദീന്‍ എന്ന നടനെ മലയാളി പ്രേക്ഷകർക്ക് പരിചിതമാക്കിയ കഥാപാത്രമാണ് ഗിരിരാജൻ കോഴി. പ്രേമം എന്ന സിനിമയിലൂടെ തന്റേതായ ഒരിടം സൃഷ്‌ടിച്ച നടനാണ് ഷറഫുദ്ദീന്‍. പെൺകുട്ടികളെ വായിനോക്കി നടക്കുന്ന ആളുകളെ പൊതുവെ വിളിക്കുന്ന പേരാണ് കോഴി എന്നുള്ളത്. പ്രേമം സിനിമക്ക് ശേഷമാണ് ആ ഒരു പേര് മലയാളികൾക്ക് ഏറെ പരിചിതമായത്.

ഷറഫുദ്ദീന്‍ എന്ന നടൻ ഗിരിരാജൻ കോഴി എന്ന കഥാപാത്രത്തിലൂടെയാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ അതിനുശേഷം അത്തരത്തിലുള്ള കഥാപാത്രങ്ങൾ താരത്തിനെ തേടിയെത്തിയിരുന്നില്ല. എന്നാൽ തനിക്ക് ഗിരിരാജൻ കോഴിയെ പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറയുകയാണ് താരം. പ്രേമം സിനിമയിലെ ഗിരിരാജൻ കോഴിയെ പോലെയുള്ള ക്യാരക്ടർ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ തന്നെ ആരും വിളിക്കുന്നില്ലെന്നും ഷറഫുദ്ദീന്‍ പറഞ്ഞു.

ഗിരിരാജൻ കോഴി എന്ന കഥാപാത്രത്തിന്റെ വേറൊരു ഒരു സംഭവം ചെയ്‌താൽ കൊള്ളാമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും കോഴി നല്ല ഡിമാൻഡ് ഉള്ള സാധനമാണെന്നും ഷറഫുദ്ദീന്‍ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. ഈ ഇന്റർവ്യൂ കണ്ടിട്ടെങ്കിലും ആരെങ്കിലും തന്നെ അങ്ങനെയൊരു കഥാപാത്രം ചെയ്യാൻ വിളിക്കുമോയെന്നും താരം പറയുന്നുണ്ട്. ജിഞ്ചർ മീഡിയ എന്റർടൈൻമെൻറ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷറഫുദ്ദീന്റെ ഈ പ്രതികരണം.

 

‘പ്രേമം സിനിമയിലെ ഗിരിരാജൻ കോഴി പോലുള്ള ക്യാരക്ടർ ചെയ്യാൻ നല്ല ആഗ്രഹമുണ്ട്. സത്യമായിട്ടും ഞാൻ പറയാം എനിക്ക് അതിന്റെ വേറൊരു സംഭവം ചെയ്‌താൽ കൊള്ളാമെന്നുണ്ട്. പക്ഷേ ആരും വിളിക്കുന്നില്ല. കോഴി നല്ല ഡിമാൻഡുള്ള സാധനമാണ്. ഞാൻ പറഞ്ഞിട്ടെങ്കിലും ആരെങ്കിലും വിളിക്കുക,’ ഷറഫുദ്ദീന്‍ പറഞ്ഞു.

അതേസമയം ഷറഫുദ്ദീന്‍ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന പുതിയ വെബ് സീരിസ് മാസ്റ്റര്‍ പീസ് റിലീസിന് ഒരുങ്ങുകയാണ്.
സീരീസ് ഒക്ടോബര്‍ 25 മുതല്‍ ഹോട്സ്റ്റാറില്‍ സ്ട്രീമിങ് തുടങ്ങും. നിത്യ മേനോന്‍, രണ്‍ജി പണിക്കര്‍, അശോകന്‍, ശാന്തി കൃഷ്ണ, മാല പാര്‍വതി തുടങ്ങിയവരാണ് ഈ സീരീസില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ശ്രീജിത്ത് എന്‍. ആണ് സീരീസ് സംവിധാനം ചെയ്യുന്നത്. മാത്യൂ ജോര്‍ജ് ആണ് നിര്‍മാതാവ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളില്‍ സീരീസ് സ്ട്രീം ചെയ്യും. കോമഡി ഫാമിലി എന്റര്‍ടെയ്‌നറാകും മാസ്റ്റര്‍ പീസ്.

Content Highlight: sharafudheen says he want to do ‘girirajan kozhi’ character  again