കൊച്ചി: കാലടിയിലെ മിന്നല്‍ മുരളി സിനിമയ്ക്കായി നിര്‍മിച്ച സെറ്റ് പൊളിച്ചവര്‍ക്കെതിരെ പ്രതിഷേധവുമായി നടന്‍ ഷറഫുദ്ദീന്‍. അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ ഈ പണി വല്ല പാറമടയിലോ മറ്റോ പോയി ചെയ്തിരുന്നെങ്കില്‍ വൈകുന്നേരമാകുമ്പോള്‍ നാല് കാശ് കായ്യില്‍ കിട്ടിയേനെയെന്നാണ് ഷറഫ് പറഞ്ഞത്.
ഇങ്ങനെ കിട്ടുന്ന കാശ് ഇക്കാലത്ത് ബുദ്ധിമുട്ടുന്നവരെ സഹായിക്കാമായിരുന്നില്ലേ എന്നും കഷ്ടപ്പെട്ട് വെയിലുകൊണ്ട് പൊളിക്കുന്നത് കണ്ട് ചോദിക്കുകയാണെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഷറഫുദ്ദീന്റെ പ്രതികരണം.
മിന്നല്‍ മുരളിയുടെ പ്രൊഡ്യൂസര്‍ ശക്തയായ ഒരു സ്ത്രീയാണെന്നും അവര്‍ ഈ സിനിമ പൂര്‍ത്തിയാക്കുമെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. സംവിധായകന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ എന്നും നല്ല കഴിവുള്ള അസ്സല്‍ ഡയറക്ടര്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മിന്നല്‍ മുരളി’ക്കു വേണ്ടി ഉണ്ടാക്കിയിരുന്ന സെറ്റ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസമാണ് പൊളിച്ചത്. കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിര്‍മാണത്തിലിരുന്ന സെറ്റാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്.
ഇതിന്റെ ചിത്രങ്ങള്‍ പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ബജ്‌റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് പൊളിച്ചത്.
സെറ്റ് പൊളിച്ചതായി അഖില ഹിന്ദു പരിക്ഷത്ത് ഹരി പാലോട് ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കാലടി മണപ്പുറത്ത് ഇത്തരത്തില്‍ ഒരു സെറ്റ് ഉണ്ടാക്കിയത് ഹിന്ദുവിന്റെ അഭിമാനത്തിന് കോട്ടം ഉണ്ടാക്കിയെന്നും അതിനാലാണ് പൊളിച്ചതെന്നുമാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ വിശദീകരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ,
ഈ പണി നിങ്ങള്‍ക്ക് ചുള്ളിയിലോ, മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയില്‍ പോയി ചെയ്തിരുന്നെങ്കില്‍ വൈകുന്നേരമാവുമ്പോള്‍ എന്തെങ്കിലും നാല് കാശു കയ്യില്‍ കിട്ടിയേനെ ,അത് ഇക്കാലത്തു ബുദ്ധിമുട്ടുന്ന സ്വന്തം നാട്ടുകാര്‍ക്കോ, ബന്ധുക്കള്‍ക്കോ കൊടുത്തു സഹായിക്കാമായിരുന്നില്ലേ ?
നല്ല കഷ്ട്ടപെട്ടു വെയില് കൊണ്ട് പൊളിച്ചത് കണ്ടു ചോയ്ക്കുന്നതാണ് !
ഈ സിനിമ യുടെ പ്രൊഡ്യൂസര്‍ ശക്തയായ ഒരു സ്ത്രീയാണ് അവര്‍ ഈ സിനിമ പൂര്‍ത്തിയാക്കും ! ഇനി സംവിധായകന്റെ കാര്യം പറയണ്ടല്ലോ? നല്ല കഴിവുള്ള ഒരു അസ്സല്‍ ഡയറക്ടര്‍ ആണ് .
അയാളും ഒരടി പുറകിലേക്ക് പോകില്ല പിന്നെ നിങ്ങള്‍ എന്തിനാണ് കഷ്ട്ടപെട്ടത്?
എല്ലാവരും നിങ്ങളെ വിഡ്ഢികള്‍ എന്നും വിളിക്കുന്നു !
വേറെയും വിളിക്കുന്നുണ്ട് അത് ഞാന്‍ പറയുന്നില്ല.
നല്ല സങ്കടമുണ്ട് നിങ്ങളുടെ ഈ വേദനയില്‍ ഇനിയുള്ള ദിവസങ്ങള്‍ നിങ്ങള്‍ക്കു ശുഭകരമാക്കി തരാമെന്നു മുഖ്യമന്ത്രിയും പറഞ്ഞു
ഇനിയെങ്കിലും തിരിച്ചറിവുണ്ടാകാന്‍
ഞാന്‍ പ്രാര്‍ത്ഥിക്കാം. മിന്നല്‍ മുരളി ടീമിന് ഐക്യദാര്‍ഢ്യം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക