ഹാങ്ങ് ഓവർ ഫിലിംസും എ. ആൻഡ് എച്ച്.എസ് പ്രൊഡക്ഷനും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ‘ഹലോ മമ്മി’. ഫാന്റസി കോമഡി ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഷറഫുദ്ധീൻ, ഐശ്വര്യാ ലക്ഷ്മി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിരവധി പരസ്യചിത്രങ്ങളിലൂടെ പ്രശസ്തനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഹലോ മമ്മി.
ഫാലിമിയുടെ രചന നിർവഹിച്ച സാൻജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്പിരന്റ്സ്, ദി ഫാമിലി മാൻ, ദി റെയിൽവേ മാൻ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടൻ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണ് ഹലോ മമ്മി.
അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ, ജോമോൻ ജ്യോതിർ എന്നിവർ ഹലോ മമ്മിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാങ്ങ് ഓവർ ഫിലിംസിന്റെ നിർമാണത്തിലൊരുങ്ങുന്ന ചിത്രത്തിൽ, നീലവെളിച്ചം, റിലീസിനൊരുങ്ങുന്ന അഞ്ചക്കള്ളകോക്കാൻ എന്നീ ചിത്രങ്ങളുടെ നിർമാണ പങ്കാളിത്തത്തിനു ശേഷം എ ആൻഡ് എച്ച്.എസ് പ്രൊഡക്ഷൻസ് നിർമാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഹലോ മമ്മി. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ.ഇ.എസ് എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡ്യൂസേഴ്‌സ്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ.
സന്തോഷ് ശിവന്റെ അസോസിയേറ്റ് ആയിരുന്ന പ്രവീൺ കുമാറാണ് ഹലോ മമ്മിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. 2018, ആർ.ഡി.എക്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ചിത്രസംയോജനം നിർവഹിച്ച ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റർ. മലയാള സിനിമാ സംഗീത ലോകത്ത് സൂപ്പർ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ജേക്ക്സ് ബിജോയിയാണ് ഹലോ മമ്മിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ഗാന രചന : മുഹ്‌സിൻ പരാരി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ : സാബു മോഹൻ, സൗണ്ട് ഡിസൈൻ : സിങ് സിനിമ, ചീഫ് അസോസിയേറ്റ് : വിശാഖ് ആർ. വാരിയർ
വി.എഫ്. എക്സ് : ഹാങ്ങ് ഓവർ വി.എഫ്.എക്സ്, ഫൈറ്റ് : പി.സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി : ഷെരീഫ്, സ്റ്റിൽ : അമൽ സി. സദർ, ഡിസൈൻ : യെല്ലോ ടൂത്ത്, പി.ആർ.ഒ : പ്രതീഷ് ശേഖർ. ഫെബ്രുവരി നാലാം തീയതി ഹലോ മമ്മിയുടെ ചിത്രീകരണം തൃശൂർ മാളയിൽ ആരംഭിക്കും.
Content Highlight: Sharafudheen and aishwarya lakshmi’s new movie’s title announced