പൊതുതെരഞ്ഞെടുപ്പില്‍ ശരദ് പവാര്‍ മത്സരിക്കില്ല: എന്‍.സി.പി
national news
പൊതുതെരഞ്ഞെടുപ്പില്‍ ശരദ് പവാര്‍ മത്സരിക്കില്ല: എന്‍.സി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th October 2018, 11:08 pm

മുംബൈ: 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ ശരദ് പവാര്‍ മത്സരിക്കില്ലെന്ന് എന്‍.സി.പി നേതാവ് അജിത് പവാര്‍. മുംബൈ വാര്‍ത്താ സമ്മേളനം നടത്തിയാണ് ശരദ് പവാര്‍ ഒരു സീറ്റിലും മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബന്ധു കൂടിയായ അജിത് പവാര്‍ പറഞ്ഞത്.

പാര്‍ട്ടിയുടെ പരമോന്നത നേതാവായി അദ്ദേഹം തുടരും. 78 വയസായതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. അജിത് പവാര്‍ പറഞ്ഞു.

ലോക്‌സഭാ സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് രണ്ടു ദിവസത്തെ യോഗം ചേരുകയാണ് എന്‍.സി.പി ഇപ്പോള്‍.

സീറ്റ് ചര്‍ച്ചയില്‍ മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളില്‍ 50:50 ഫോര്‍മുലയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് മു്ന്നില്‍ വെച്ചിട്ടുള്ളത്. 2014ല്‍ കോണ്‍ഗ്രസ് 27ഉം എന്‍.സി.പി 21ഉം സീറ്റുകളിലാണ് മത്സരിച്ചിരുന്നത്.