മുംബൈ: ശിവസേന എന്‍.സി.പി പിന്തുണയോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കവേ വിഷയത്തില്‍ പ്രതികരണവുമായി എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍. സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ശിവസേനയുമായി യാതൊരു ചര്‍ച്ചയും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അവസാനം ബി.ജെ.പിയും ശിവസേനയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ശരത് പവാര്‍ പറഞ്ഞു. ഞങ്ങള്‍ ശിവസേനയുമായി സര്‍ക്കാരുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷെ ചില കാര്യങ്ങളുണ്ട്. ബി.ജെ.പിയുമായുള്ള എല്ലാ ബന്ധങ്ങളും ശിവസേന അവസാനിപ്പിക്കണം. ഞങ്ങളുടെ അഭിപ്രായത്തില്‍ ശിവസേന ഇപ്പോള്‍ ബി.ജെ.പിയുമായി വിലപേശുകയുമാണ്. ഞങ്ങള്‍ അവരോട് പറഞ്ഞത് ശുദ്ധരായി വരാനാണെന്നും ശരത് പവാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ നവംബര്‍ 4നോ 5നോ ശരത് പവാര്‍ ദല്‍ഹിയില്‍ വെച്ച് സന്ദര്‍ശിക്കും. ശിവസേന നേതാവ് സഞ്ജയ് റാവത്ത് ശരത് പവാറിനെ വ്യാഴാഴ്ച സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനം അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു.