ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിശാല സഖ്യത്തിന് മുന്നില്‍ ഫോര്‍മുലയുമായി ശരദ് പവാര്‍. പ്രതിപക്ഷ നിരയില്‍ ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടുന്ന പാര്‍ട്ടിക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിക്കാമെന്ന് ശരദ് പവാര്‍ പറഞ്ഞു. പ്രധാനമന്ത്രി പദത്തില്‍ മോഹമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും പവാര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കട്ടെയെന്നും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് നീക്കിയ ശേഷം തങ്ങള്‍ ഒന്നിച്ചിരിക്കുമെന്നും പവാര്‍ പറഞ്ഞു.
പ്രധാനമന്ത്രി പദത്തില്‍ മോഹമില്ലെന്ന് കഴിഞ്ഞ ദിവസം ജര്‍മ്മനിയില്‍ വെച്ച് രാഹുല്‍ പറഞ്ഞിരുന്നു. ബി.ജെ.പിയെ താഴെയിറക്കുകയാണ് മുഖ്യ ലക്ഷ്യമെന്ന മുന്‍ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു രാഹുല്‍.
രാഹുലിനെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടുന്നതില്‍ ആര്‍.ജെ.ഡി, എസ്.പി, ബി.എസ്.പി എന്നീ കക്ഷികള്‍ക്ക് നേരത്തെ തന്നെ എതിര്‍പ്പുണ്ട്.