അധികാര ധാര്‍ഷ്ട്യം ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ല എന്നതിനുള്ള ഉദാഹരണമാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. 288 നിയമസഭാ സീറ്റുകളില്‍ 220 ലും ബി.ജെ.പി-ശിവസേന സഖ്യം ജയിച്ചുകയറുമെന്ന പ്രവചനങ്ങളും അസ്ഥാനത്തായെന്നും അദ്ദേഹം പറഞ്ഞു.
ചുരുക്കം ചില ഉദാഹരണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കൂറുമാറല്‍ ജനം അംഗീകരിക്കില്ലെന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതാക്കള്‍ കൂറുമാറിയത് മുന്‍നിര്‍ത്തിയായിരുന്നു പവാറിന്റെ പരാമര്‍ശം.
ഇതുവരെ ലഭിച്ച ഫലമനുസരിച്ച് ബി.ജെ.പി 98 സീറ്റിലും ശിവസേന 57 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എന്‍.സി.പി 54 സീറ്റിലും കോണ്‍ഗ്രസ് 45 സീറ്റിലും ലീഡ് ചെയ്യുന്നു.