| Monday, 21st October 2019, 11:03 pm

മഹാരാഷ്ട്രയുടെ കാവല്‍ക്കാര്‍ മാറും; ആത്മവിശ്വാസം കൈവിടാതെ മുന്നില്‍നിന്ന് നയിച്ച ശരത് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്രയില്‍ എക്‌സിറ്റ് പോളുകള്‍ ബി.ജെ.പിക്ക് അനുകൂലമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും ആത്മവിശ്വാസം കൈവിടാതെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്രയുടെ കാവല്‍ക്കാര്‍ മാറുമെന്നും പവാര്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. പവാറും കൊച്ചുമകള്‍ രേവതി സുലേയും മരുമകന്‍ സദാനന്ദ് സുലേയും സൗത്ത് മുംബൈയിലെ ബൂത്തിലാണ് ഇന്ന് രാവിലെ വോട്ട് രേഖപ്പെടുത്തിയത്.

‘യുവാക്കള്‍ മാറ്റമാഗ്രഹിക്കുന്നുണ്ട്. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയിലും ശിവസേനയിലുമുള്ള ആളുകളുടെ വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു. അവര്‍ ചതിക്കപ്പെട്ടു’, പവാര്‍ പറഞ്ഞു.

സംസ്ഥാനത്തെ കാര്‍ഷിക-വ്യാവസായിക മേഖല കനത്ത ഇടിവിലാണെന്നും തൊഴിലില്ലായ്മ രൂക്ഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ആളുകള്‍ അസ്വസ്തരാണ്. പ്രചാരണ സമയത്ത് എനിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു മാറ്റമുണ്ടാകും എന്നതില്‍ എനിക്ക് യാതൊരു സംശയവുമില്ല’, പവാറിന്റെ ആത്മവിശ്വാസത്തിന് കുറവൊന്നുമില്ല.

ബി.ജെ.പി-ശിവസേന സഖ്യം മഹാരാഷ്ടട്ര തൂത്തുവാരുമെന്ന എക്‌സിറ്റ് പോള്‍ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയായിരുന്നു ശരത് പവാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. കോണ്‍ഗ്രസിനും എന്‍.സി.പിക്കും കനത്ത പരാജയമായിരിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.

ഒക്ടോബര്‍ 24നാണ് തെരഞ്ഞെടുപ്പ് ഫലം.

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തെ മുന്നില്‍ നയിച്ചത് ശരത് പവാറായിരുന്നു. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളില്‍ മുന്‍മുഖ്യമന്ത്രിമാരടക്കം സംസ്ഥാനത്തൊട്ടാകെ ഓടി നടന്ന് പ്രചരണത്തിന് ഉണ്ടായിരുന്നില്ല. ഇത് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more