[share]
[]ന്യൂദല്‍ഹി: ജാമ്യത്തുക നല്‍കാനാവാത്തതിനാല്‍ സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയി ജയിലില്‍ തന്നെ തുടരും. ജാമ്യത്തുക കെട്ടിവെക്കാനില്ലെന്ന് സഹാറാ ഗ്രൂപ്പിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.
നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കാത്ത കേസായതിനാല്‍ സുബ്രതാ റോയിക്ക് കഴിഞ്ഞ ദിവസം കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. സെബിയില്‍ പതിനായിരം കോടി രൂപ അടയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.
എന്നാല്‍ 5,000 കോടി രൂപ പണമായും ബാക്കി 5,000 കോടി രൂപ ബാങ്ക് ഗ്യാരണ്ടിയായും അടയ്ക്കാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഈ കേസ് ഏപ്രില്‍ 3-ന് കോടതി വീണ്ടും പരിഗണിക്കും.
3.3 കോടി നിക്ഷേപകരില്‍ നിന്നായി 24000 കോടി രൂപയാണ് അനധികൃതമായി സഹാറ ഗ്രൂപ്പ് തട്ടിയെടുത്തത്. അഞ്ച് തവണകളായി 2015 മാര്‍ച്ച് 15ഓടെ നിക്ഷേപകരുടെ പണം തിരിച്ചു നല്‍കുമെന്ന് ചൊവ്വാഴ്ച സഹാറ ഗ്രൂപ്പ് കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു.
കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന നിര്‍ദ്ദേശം ലംഘിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 28നാണ് സുബ്രത റോയിയെ പൊലീസ് അറസ്റ്റു ചെയ്തത്. മാര്‍ച്ച് നാല് മുതല്‍ സുബ്രതാ റോയി തീഹാര്‍ ജയിലിലാണ് കഴിയുന്നത്.