| Saturday, 5th October 2019, 12:56 pm

'വളരെ ചെറുപ്പം മുതലേ എന്നെ അറിയുന്ന വ്യക്തിയാണ് അദ്ദേഹം' ; ജി. സുധാകരന്റെ ' പൂതന' പ്രസ്താവനയില്‍ ഷാനിമോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മന്ത്രി ജി. സുധാകരന്‍ തനിക്കെതിരെ നടത്തിയ പ്രസ്താവനയില്‍ പ്രതികരണവുമായി അടൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍. സുധാകരന്റെ പ്രസ്താവന സ്ത്രീ വിരുദ്ധമാണെന്നും പ്രസ്താവനയില്‍ അതിയായ ദു:ഖമുണ്ടെന്നും ഷാനിമോള്‍ പറഞ്ഞു.

അതിയായ വേദനയുണ്ട്. പൊതുജീവിതത്തില്‍ ആദ്യമാണ് അത്തരമൊരു പദപ്രയോഗം ഞാന്‍ കേള്‍ക്കുന്നത്. വളരെ നിന്ദ്യവും നീചവുമായിട്ടുള്ള പദപ്രയോഗമാണ് അദ്ദേഹം നടത്തിയത്. വളരെ ചെറുപ്പകാലം മുതലേ എന്നെ അറിയുന്ന വ്യക്തിയാണ് അദ്ദേഹം.

സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം നിലപാടുകളോടുള്ള ശക്തമായ പ്രതിഷേധം അറിയിക്കുകയാണ്. ഇത്തരം വിഷയങ്ങളില്‍ നേതൃത്വം പ്രതികരിക്കട്ടെയന്നാണ് തന്റെ നിലപാട്. – ഷാനിമോള്‍ പറഞ്ഞു.

പൂതനകള്‍ക്കു ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ജയിക്കാന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു ജി. സുധാകരന്‍ പറഞ്ഞത്

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. കഴിഞ്ഞ തവണ 38000 വോട്ടിന് തോറ്റപ്പോഴും സി.ആര്‍ ജയപ്രകാശ് കള്ളം പറഞ്ഞ് വോട്ട് ചോദിച്ചിരുന്നില്ല. ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ള പ്രചാരണം നടത്തുകയാണ്.

അരൂരില്‍ ഒരു വികസനവുമില്ലെന്ന് പറയുന്ന ഷാനിമോള്‍ ഉസ്മാന്‍ എങ്ങനെയാണ് വികസനം കൊണ്ടു വരിക. വീണ്ടും അരൂരില്‍ ഒരു ഇടതു എം.എല്‍.എ യാണ് വേണ്ടതെന്നും സുധാകരന്‍ പറഞ്ഞതായി മാതൃഭൂമിയായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more