വിജയ്യുമായെടുത്ത സെൽഫിയുടെ പുറകിലുള്ള കഥയെക്കുറിച്ച് പറയുകയാണ് നടി ശാന്തി മായാദേവി. ചെന്നൈയിലെ ഷൂട്ട് കഴിഞ്ഞതിനുശേഷം താൻ വിജയ്യോട് ഒരു ഫോട്ടോ എടുക്കണമെന്ന് പറഞ്ഞെന്നും അദ്ദേഹം എടുക്കാൻ ഓക്കേ പറഞ്ഞെന്നും ശാന്തി പറഞ്ഞു. കാരവനിൽ ചെന്നതിന് ശേഷം സെൽഫി എടുത്തപ്പോഴേക്കും അത് പടം റിലീസ് ചെയ്തിട്ട് പോസ്റ്റ് ചെയ്‌താൽ മതിയെന്ന് പറഞ്ഞിരുന്നെന്നും ശാന്തി പറയുന്നുണ്ട്. ഇന്ത്യഗ്ലിറ്റ്‌സ് ആൾട് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ചെന്നൈയിലെ ഷൂട്ട് എല്ലാം കഴിഞ്ഞതിനുശേഷം എനിക്ക് നിങ്ങളുടെ കൂടെ ഒരു സെൽഫി എടുക്കണമെന്ന് വിജയ് സാറിനോട് പറഞ്ഞിരുന്നു. ‘പിന്നെന്താ എടുക്കാലോ’ എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ പറഞ്ഞു ഇത് കഴിഞ്ഞിട്ട് എടുക്കാം എന്ന്. കാരണം ക്യാരക്ടർ മേക്കപ്പിലല്ലേ, കോസ്റ്റ്യൂമിൽ അല്ലേ അത് കഴിഞ്ഞിട്ട് എടുക്കാം എന്ന് പറഞ്ഞു.
താൻ ലേറ്റ് ആയിട്ടാണ് പടം കണ്ടതെന്നും സിനിമ ഇറങ്ങിയ സമയത്ത് ഇവിടെ ഉണ്ടായിരുന്നില്ലെന്നും ശാന്തി അഭിമുഖത്തിൽ പറഞ്ഞു. ഫാമിലിയും ആയിട്ട് ഒരു ട്രിപ്പിൽ ആയിരുന്നതുകൊണ്ടാണ് കാണാൻ കഴിയാതിരുന്നതെന്നും താരം കൂട്ടിച്ചേർത്തു.
പടത്തിന് കിട്ടിയ സമ്മിശ്ര പ്രതികരണം വളരെ നോർമൽ ആയിട്ടാണ് തനിക്ക് തോന്നിയതെന്നും തനിക്കത് ഒരു അബ്നോർമലായി തോന്നിയിട്ടില്ലെന്നും ശാന്തി മായാദേവി അഭിമുഖത്തിൽ പറയുന്നുണ്ട്.
‘എനിക്ക് മിക്സഡ് ഒപ്പീനിയൻ നോർമൽ ആയിട്ടാണ് തോന്നുന്നത്. എനിക്കത് അബ്നോർമൽ ആയിട്ട് തോന്നുന്നില്ല. എല്ലാ സിനിമ എടുത്തു നോക്കുമ്പോഴും രണ്ട് അഭിപ്രായം കാണും. 90ലെയോ 80ലെയോ സിനിമകൾ ഇപ്പോൾ ടിവിയിൽ കാണുമ്പോൾ നമുക്ക് ഒത്തിരി ഇഷ്ടമാണ്. അത് നമ്മൾ റിപ്പീറ്റ് അടിച്ചു കാണും. ആ സിനിമകളെല്ലാം തീയേറ്ററിൽ പരാജയമാണ് എന്ന് നമ്മൾ കേട്ടിട്ടുണ്ട്. പത്ത് പേര് സിനിമ കണ്ടിട്ടുണ്ടെങ്കിൽ പത്ത് അഭിപ്രായമാണ്. അതാരുടെയും കുറ്റമല്ല,’ ശാന്തി മായാദേവി പറഞ്ഞു.
Content Highlight: Shanti Mayadevi about the selfie taken with the vijay