| Friday, 22nd December 2023, 9:18 am

ദൃശ്യത്തിന്റെ സമയത്താണ് അദ്ദേഹം ആ ആഗ്രഹത്തെ കുറിച്ച് തുറന്ന് പറയുന്നത്: ശാന്തി മായാദേവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം നേര് കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയിരുന്നു. ഒരു കോർട്ട് റൂം ഡ്രാമയായ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഒരു ഇമോഷണൽ ഡ്രാമയായാണ് ജീത്തു ചിത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്.

ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തുകളിൽ ഒരാളും നടിയുമായ ശാന്തി മായാദേവി.

ദൃശ്യം സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ ഒരു കോർട്ട് റൂം ഡ്രാമ മലയാളത്തിൽ ചെയ്യണമെന്ന ആഗ്രഹം ജീത്തു ജോസഫ് തന്നോട് പറഞ്ഞിരുന്നു എന്നാണ് ശാന്തി മായാദേവി പറയുന്നത്. പിന്നീട് സ്ക്രിപ്റ്റ് എഴുതിയപ്പോൾ കോടതി ഭാഗങ്ങൾ താനും ഇമോഷണൽ ഭാഗങ്ങൾ ജീത്തു ജോസഫും എഴുതിയെന്നും ശാന്തി പറയുന്നു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.

‘ദൃശ്യത്തിന്റെ സമയത്ത് ജീത്തു സാറാണ് ഇങ്ങോട്ട് ഒരു ത്രെഡ് പറഞ്ഞത്. എനിക്കൊരു കോർട്ട് റൂം ഡ്രാമ ചെയ്യണം എന്റെ കുറേ കാലത്തെ ആഗ്രഹമാണത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മലയാളത്തിൽ ഒരു കോർട്ട് റൂം ഡ്രാമ ചെയ്യാം എന്ന് ജീത്തു സാർ പറഞ്ഞു. അത് കേട്ടപ്പോൾ തന്നെ ഞാൻ ചോദിച്ചത് വളരെ ആധികാരികമായിട്ടാണോ എന്നായിരുന്നു. ജീത്തു സാർ അതെയെന്ന് പറഞ്ഞപ്പോൾ അത് വളരെ ബോറായിരിക്കും അല്ലെങ്കിൽ ഡ്രൈ ആയിരിക്കുമെന്ന് ഞാൻ പറഞ്ഞു.

ഒരു എന്റർടൈൻമെന്റ് പാക്കേജിൽ അതിനെ ഉണ്ടാക്കിയെടുക്കുക എന്ന് പറഞ്ഞാൽ അത് കുറച്ച് പ്രയാസമാണ്. ഒരു കോർട്ട് റൂം ഡ്രാമയിൽ പങ്കുചേരാൻ എനിക്ക് സന്തോഷമേയുള്ളൂ. കാരണം അതെന്റെ ഏരിയയാണ്.

പക്ഷെ ഞാൻ വലിയ എഴുത്തുകാരിയൊന്നുമല്ല. എനിക്ക് എഴുതി പരിചയവുമില്ല. അത് കുഴപ്പമില്ല നമുക്ക് റിയലിസ്റ്റിക്കായിട്ട് ചെയ്യാം ഞാൻ ഉണ്ടല്ലോ കൂടെയെന്ന് അദ്ദേഹം പറഞ്ഞു. കോടതി ഭാഗങ്ങളൊക്കെ ഞാൻ എഴുതി ഇമോഷൻസ് സാധനങ്ങളൊക്കെ ജീത്തു സാറും എഴുതി. പിന്നെ അത് രണ്ടും മിക്സ്‌ ചെയ്തു. ഭയങ്കര നല്ല പ്രോസസ്സ് ആയിരുന്നു. ഇപ്പോൾ പറയുമ്പോൾ നല്ല സന്തോഷം തോന്നുന്നു,’ ശാന്തി മായാദേവി പറയുന്നു.

Content Highlight: Shanthi Mayadhevi Talk About Starting Of Neru Movie

We use cookies to give you the best possible experience. Learn more