മോഹന്‍ലാലിന്റേതായി ഏറ്റവും പുതുതായി പുറത്തിറങ്ങുന്ന ചിത്രമാണ് നേര്. അദ്ദേഹം വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയത് ശാന്തി മായദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ്.
ജിഞ്ചര്‍ മീഡിയ എന്റെര്‍ടെയ്മെന്റിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് ശാന്തി മായദേവി.
‘നമ്മള്‍ എഴുതിയ അല്ലെങ്കില്‍ നമ്മള്‍ പല തവണ വായിച്ച ഡയലോഗുകളാണ് ലാലേട്ടന്‍ പറയുന്നത്. ജീത്തു സാറാണ് ഇമോഷണല്‍ ട്രാക്കൊക്കെ എഴുതിയത്.
ആ ഡയലോഗൊക്കെ ലാലേട്ടന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു. ഞാന്‍ ഇപ്പോള്‍ പറയുന്നത് കേട്ടിട്ട് ഓവര്‍ എക്‌സ്പെക്ട് ചെയ്തിട്ട് സിനിമ കാണാന്‍ പോയാല്‍ ഇതാണോ ഇവര്‍ പറഞ്ഞതൊക്കെയെന്ന് ചോദിക്കും.
ഞാന്‍ ഈ സിനിമയുടെ ഭാഗമായത് കൊണ്ട് എനിക്ക് തോന്നിയിട്ടുള്ള കാര്യമാണ് ഇത്. പിന്നെ നമ്മള്‍ ലാലേട്ടന് ലൊക്കേഷനില്‍ വെച്ച് അന്ന് ഷൂട്ട് ചെയ്യേണ്ട സ്‌ക്രിപ്റ്റ് കൊടുക്കും.
ശേഷം ഇടക്ക് ഞാന്‍ പെട്ടെന്ന് ചില കാര്യങ്ങള്‍ ചേഞ്ച് ചെയ്യും. അപ്പോള്‍ ജീത്തു സാര്‍ ചിലപ്പോള്‍ പറയും, ആഹ് താന്‍ ലൊക്കേഷനില്‍ വന്നിരുന്ന് എഴുതുന്നതാകും നല്ലത്. കാരണം നല്ല ഡയലോഗുകളൊക്കെ വരുന്നുണ്ട് എന്ന്.
അപ്പോള്‍ ലാലേട്ടന് ആ തിരുത്തിയ സ്‌ക്രിപ്റ്റ് കൊടുത്താല്‍, ഹേ ഇതല്ലല്ലോ രാവിലെ തന്നത്. ഈ കുട്ടി എന്തിനാണ് ഇടയ്ക്കിടെ ഇങ്ങനെ ഡയലോഗുകള്‍ മാറ്റുന്നത് എന്ന് ചോദിക്കും.
ഇങ്ങനെ ചോദിക്കുമ്പോള്‍ ഞാന്‍ ഈ ഡയലോഗ് കുറച്ച് കൂടെ നല്ലതാണ് ലാലേട്ടാ, ഇങ്ങനെ പറയാമോ എന്ന് ചോദിക്കുമ്പോള്‍. ലാലേട്ടന്‍ അങ്ങനെയൊന്നും പറയാന്‍ പറ്റില്ലെന്ന് പറയും.
പക്ഷേ എത്ര വലിയ ഡയലോഗ് ആണെങ്കിലും ലാലേട്ടന്‍ അത് പഠിക്കും. ഡബ്ബിങ് ആണെങ്കില്‍ പോലും ഡയലോഗ് പറയണമല്ലോ. പ്രത്യേകിച്ച് ലീഗല്‍ ടേമുകളാണ്.
എന്നോട് ഏതെങ്കിലും മെഡിക്കല്‍ ടേം പറയാന്‍ പറഞ്ഞാല്‍ എനിക്ക് ചിലപ്പോള്‍ കൃത്യമായി പറയാന്‍ പറ്റിയെന്ന് വരില്ലല്ലോ.
ന്നാ താന്‍ കേസ് കൊട്, ജനഗണമന സിനിമയിലൊക്കെ കുറച്ച് കൂടെ ഡ്രമാറ്റിക് ഡയലോഗുകള്‍ ആണല്ലോ. അതിലൊക്കെ പ്രേക്ഷകരുടെ കയ്യടി കിട്ടുന്ന ഡയലോഗുകളാണ്.
എനിക്ക് ഉള്‍പ്പെടെയുള്ള പ്രേക്ഷകര്‍ക്ക് ഇഷ്ടപെടുന്നതാണ് അത്. അങ്ങനെയുള്ളത് നമുക്ക് നാച്ചുറലായിട്ട് വരും.
പക്ഷേ ശരിക്കുമുള്ള ലീഗല്‍ ടേംസ് വരുമ്പോള്‍ അത് എളുപ്പമല്ല. ഒരു കംപ്ലീറ്റ് ആക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിനയം നോക്കി നിന്ന് പോകും,’ ശാന്തി മായദേവി പറഞ്ഞു.
Content Highlight: Shanthi Mayadevi Talks About Mohanlal