| Saturday, 16th December 2023, 10:08 am

എപ്പോഴും ചിരിച്ചു പെരുമാറുന്ന ലാലേട്ടൻ കഥ പറയാൻ ചെന്നപ്പോൾ വേറൊരാൾ, ഒടുവിൽ ജീത്തു സാറെ തന്നെ വിളിക്കേണ്ടി വന്നു: ശാന്തി മായാദേവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായ ജീത്തു ജോസഫ് – മോഹൻലാൽ കോമ്പോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് നേര്. ഒരു കോർട്ട് റൂം ഡ്രാമയായ ചിത്രത്തിൽ അഡ്വക്കേറ്റ് വിജയ് മോഹനായാണ് മോഹൻലാൽ എത്തുന്നത്. ജീത്തു ജോസഫിനൊപ്പം ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് നടി ശാന്തി മായാദേവിയാണ്.

ആദ്യമായി മോഹൻലാലിനോട് കഥ പറയാൻ ചെന്നപ്പോഴുള്ള അനുഭവം പറയുകയാണ് ശാന്തി മായാദേവി.

സാധാരണ എപ്പോഴും ചിരിച്ച് പെരുമാറുന്ന മോഹൻലാൽ കഥ പറയാൻ ചെന്നപ്പോൾ അങ്ങനെ അല്ലെന്നും കഥയിലെ സംശയങ്ങൾ ചോദിച്ച് തനിക്ക് പൂർത്തിയാക്കൻ പറ്റിയില്ലെന്നും ശാന്തി പറയുന്നു. ഒടുവിൽ കഥ പറയാൻ ജീത്തു ജോസഫിനെ വിളിച്ചെന്നും ശാന്തി കാൻ ചാനൽ മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ലാലേട്ടനോട്‌ നേരിന്റെ കഥ പറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ കരുതിയത് ഒരു അഞ്ചു മിനിറ്റ് കൊണ്ട് കഥയൊക്കെ പറഞ്ഞ് ചിരിച്ചിട്ട് വരാം എന്നായിരുന്നു. കാരണം ലാലേട്ടൻ എപ്പോഴും നമ്മളോടൊക്കെ അങ്ങനെയാണ് പെരുമാറാറുള്ളത്. വളരെ ചിരിച്ച്, എന്താ മോളെ എന്നൊക്കെ പറഞ്ഞാണ് സാധാരണ പെരുമാറാറുള്ളത്.

പക്ഷെ കഥ പറയാൻ ചെന്നപ്പോൾ ഒരു മൂന്ന് ലൈൻ പറഞ്ഞ് കഴിഞ്ഞതിന് ശേഷം അവിടെ നിന്ന് പിന്നെ മുന്നോട്ട് പോകുന്നേയില്ല. ഓരോ കാര്യങ്ങൾ പറയുമ്പോഴും ലാലേട്ടന് സംശയമാണ്. ഇതെങ്ങനെയാണ്, അതേതാണ് ക്യാരക്ടർ, എന്തുകൊണ്ടാണത് അങ്ങനെ, എന്നിങ്ങനെ മുഴുവൻ സംശയമാണ്.

ഞാൻ ആ ഫ്ലോയിൽ ഒന്ന് പറയട്ടെ എന്ന് പറഞ്ഞപ്പോൾ ലാലേട്ടൻ ഫ്ലോയിലൊക്കെ പറയാം നമുക്കത് കറക്റ്റ് ചെയ്ത് പോവാം എന്ന് പറഞ്ഞു. കഥയുടെ പകുതി പറഞ്ഞ് കഴിഞ്ഞപ്പോൾ പിന്നെ അവിടെ തന്നെ സ്റ്റക്കായി നിൽക്കുകയാണ്. ലാലേട്ടൻ, എനിക്ക് കൺവിൻസിങ് അല്ല നിങ്ങൾ അത് വ്യക്തമാക്കി തരണ്ടേയെന്ന് ചോദിച്ചു. അത് കേട്ടപ്പോൾ ഞാൻ ഇപ്പോൾ ശരിയാക്കാം എന്ന് പറഞ്ഞ് ജീത്തു സാറേ വിളിച്ചു.

സാർ വന്നപ്പോൾ ഞാൻ പറഞ്ഞു, ലാലേട്ടന് അത് കൺവിൻസിങ്ങാവുന്നില്ലായെന്ന്. താനത് എന്നോട് പറഞ്ഞ പോലെ പറഞ്ഞാൽ മതിയെന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞിട്ട് ശെരിയാവുന്നില്ല എന്ന് ജീത്തു സാറോട് പറഞ്ഞു.

ജീത്തു സാർ ലാലേട്ടനോട് അത് ഒന്നുമില്ലായെന്ന് പറഞ്ഞു ജസ്റ്റ്‌ ഒന്ന് പറഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് മനസിലായി. ലാലേട്ടൻ എന്നോട് പിന്നെ ബാക്കി പറയാൻ പറഞ്ഞു. അതായിരുന്നു എന്റെ ഒരു അനുഭവം,’ശാന്തി മായാദേവി പറയുന്നു.

Content Highlight: Shanthi Mayadevi Talk About Her First Story Telling Experience With Mohanlal

We use cookies to give you the best possible experience. Learn more