| Friday, 8th September 2023, 5:24 pm

മമ്മൂക്ക ഹെവി ആക്ടറാണ്, ഒപ്പം നില്‍ക്കാന്‍ പാടാണ്: ശാന്തി കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ആദ്യ സിനിമാകാലങ്ങളിലെ മമ്മൂട്ടിയും ലാലേട്ടനുമായുള്ള സിനിമവിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടി ശാന്തികൃഷ്ണ. അവരുടെ വളര്‍ച്ചയില്‍ സന്തോഷമുണ്ടെന്നും അവരുടെ അഭിനയയാത്രയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ശാന്തികൃഷ്ണ പറയുന്നു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശാന്തികൃഷ്ണ സംസാരിച്ചത്.

‘ഞങ്ങളൊക്കെ ഒരുമിച്ചായിരുന്നു സിനിമയിലേക്ക് വന്നത്. മമ്മൂക്ക കുറച്ച് സീനിയറായിരുന്നു. ലാലേട്ടനെ ഞാന്‍ ലാല്‍ജി എന്നാണ് വിളിച്ചിരുന്നത്. ലാലേട്ടാ എന്ന് ഞാന്‍ വിളിച്ചിട്ടെയില്ല. ഞാന്‍ ബോബെ ബേസ്ഡായത് കൊണ്ട് ജീ എന്ന് വരും. ഇപ്പോഴും എനിക്ക് എന്റെ വായില്‍ ലാല്‍ജി എന്നെ വരൂ. ഞങ്ങള്‍ ഏകദേശം ഒരു സമയത്ത് തന്നെ സിനിമയിലേക്ക് വന്നു.

അന്നാണെങ്കില്‍ ഇവരോന്നും അത്ര സ്റ്റാറായിട്ടില്ല. അതുകൊണ്ട് തന്നെ അവരുടെ ആ ജേര്‍ണിയില്‍ ഞാനും ഒരു ഭാഗമായി എന്ന് മാത്രം. ഇന്ന് അവര്‍ മെഗാ സ്റ്റാറായിട്ടും ലെജന്‍ഡറിയായിട്ടും നില്‍ക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്,’ ശാന്തികൃഷ്ണ പറഞ്ഞു.

മമ്മൂക്ക ഹെവി ആക്റ്റര്‍ ആണെന്നും, ലാലേട്ടന്റെ ചെറിയ എക്സ്പ്രഷന്‍ പോലും സ്‌ക്രീനില്‍ കാണുമ്പോള്‍ വലിയ ഇംപാക്ട് സൃഷ്ടികുന്നതാണ് എന്നും ശാന്തികൃഷ്ണ പറഞ്ഞു.

‘മമ്മൂക്കയുടെ ഒപ്പം നില്‍ക്കാന്‍ പാടാണ്. മമ്മൂക്കയുടെ അഭിനയം പെര്‍ഫോമന്‍സ് ബേസ്ഡ് അഭിനയമാണ് തിയറ്ററിക്കലല്ല. ഹെവി പെര്‍ഫോമറാണ് മമ്മൂക്ക. അങ്ങനെ വരുമ്പോള്‍ ഞങ്ങളും അതുപോലെ പെര്‍ഫോമന്‍സ് ബേസായി അഭിനയിക്കണം.

എന്നാല്‍ ലാല്‍ സ്പൊണ്ടേനിയസ് അഭിനയമാണ്. ക്യാമറ ഓണ്‍ ചെയ്ത് കഴിഞ്ഞാല്‍ ലാലേട്ടന്‍ വേറെ ആളായി മാറും. അതാണ് എനിക്കെല്ലാം കൂടുതല്‍ ബുദ്ധിമുട്ട്. ലാലിന്റെ ചെറിയ എക്സ്പ്രഷന്‍ പോലും സ്‌ക്രീനില്‍ കാണുമ്പോള്‍ വലിയ ഇംപാക്ട്ഫുള്ളാണ്,’ ശാന്തികൃഷ്ണ പറഞ്ഞു.

Content Highlight: Shanthi Krishna talks about mammootty and mohanlal

We use cookies to give you the best possible experience. Learn more